വണ്‍ മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള റോബിന്‍ ഫോളോവ് ചെയ്യുന്നത് ഈ ഒരാളെ മാത്രം!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രശസ്തി നേടിയ വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. നിയമ ലംഘനം നടത്തി പാതി വഴിയില്‍ വെച്ച് ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടു എങ്കിലും വലിയൊരു ഫാന്‍ ബേസ് സൃഷ്ടിച്ചെടുക്കാന്‍…

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രശസ്തി നേടിയ വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. നിയമ ലംഘനം നടത്തി പാതി വഴിയില്‍ വെച്ച് ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടു എങ്കിലും വലിയൊരു ഫാന്‍ ബേസ് സൃഷ്ടിച്ചെടുക്കാന്‍ റോബിന് സാധിച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജുകളില്‍ അടക്കം റോബിന് ആരാധകര്‍ ഇരട്ടി ആയിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോബിന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സ് ആയത്

ഈ സന്തോഷം റോബിനും അദ്ദേഹത്തിന്റെ ഫാന്‍സും ആഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഇത്രയധികം ഫോളോവേഴ്‌സ് ഉള്ള വ്യക്തി മറ്റൊരാളേയും ഫോളോ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യം ആയിരുന്നു. എന്നാലിപ്പോഴിതാ റോബിന്‍ ഒരാളെ ഫോളോ ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്.

അത് മറ്റാരേയും അല്ല.. ദില്‍ഷയെ തന്നെയാണ്. ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിന്റെ ലേഡി വിന്നര്‍ ആയ ദില്‍ഷയെ യാത്ര അയക്കാന്‍ കഴിഞ്ഞ ദിവസം റോബിനും മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.

പരസ്പരം ബിഗ്ഗ് ബോസ്സ് കപ്പുമായി ഇരുവരും ഫോട്ടോകള്‍ എടുത്തതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദില്‍ഷയുടെ കുടുംബവുമായി റോബിന്‍ സൗഹൃദ സംഭാഷണവും നടത്തി എല്ലാവരും ചേര്‍ന്ന് ഫോട്ടോയും എടുത്തിരുന്നു.

ആ സമയത്ത് ദില്‍ഷയുടെ മുന്നില്‍ വെച്ച് തന്നെയാണ് റോബിന്‍ ദില്‍ഷയെ തന്റെ ഇന്‍സ്റ്റഗ്രാം വഴി ഫോളോ ചെയ്യട്ടെ എന്ന് ചോദിച്ചത്. നിങ്ങള്‍ എന്നെ മാത്രമല്ല ഇഷ്ടമുള്ളവരെയൊക്കെ ഫോളോ ചെയ്യൂ എന്നായിരുന്നു ദില്‍ഷയുടെ മറുപടി, ഉടനെ ദില്‍ഷയുടെ മുന്നില്‍ വെച്ച് റോബിന്‍ ദില്‍ഷയ്ക്ക് ഫോളോവ് റിക്വസ്റ്റ് അയക്കുകയും ചെയ്തു. അതേസമയം, തിരിച്ച് ഫോളോ ചെയ്യുന്നില്ലേ എന്ന് എല്ലാവരും ചേര്‍ന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പോയിട്ട് എല്ലാം ചെയ്താല്‍ പോരെ എന്നായിരുന്നു ദില്‍ഷയുടെ മറുപടി. അതേസമയം, ദില്‍റോബ് ഫാന്‍സിന്റെ വലിയൊരു സ്വപ്‌നം

തന്നെയാണ് ദില്‍ഷ – റോബിന്‍ വിവാഹം. ഇപ്പോഴും റോബിന്റെ സുഹൃത്ത് മാത്രമാണെന്ന് ആവര്‍ത്തിച്ച് പറയുന്ന ദില്‍ഷ വീട്ടുകാരുമായി ആലോചിച്ച് എന്ത് തീരുമാനം എടുക്കും എന്ന് അറിയാനാണ് ആരാധകര്‍ അടക്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.