ദൈവത്തെ ഓര്‍ത്ത് ദില്‍ഷയെ ആരും കുറ്റം പറയരുത്..! ഒടുവില്‍ വീഡിയോയുമായി ഡോക്ടര്‍ റോബിന്‍ !

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് സീസണ്‍ ഫോര്‍…

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് സീസണ്‍ ഫോര്‍ വിജയി ദില്‍ഷയുമായി ഇപ്പോള്‍ തനിക്ക് ഒരു കോണ്‍ടാക്ടും ഇല്ലെന്നും തന്റെ ആരാധകര്‍ ഒന്നും ഇനി ഇവരെ കുറ്റപ്പെടുത്തരുത് എന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍.

ദയവ് ചെയ്ത് ദില്‍ഷയേയും കുടുംബത്തേയും കുറിച്ച് നെഗറ്റീവ് പറയുന്നത് അവസാനിപ്പിക്കണമെന്നാണ് റോബിന്‍ വീഡിയോ പങ്കുവെച്ച് തന്റെ ആരാധകരോടായി പറയുന്നത്. ഈ വീഡിയോ എല്ലാവരും മാക്‌സിമം ഷെയര്‍ ചെയ്യണം എന്നും റോബിന്‍ വീഡിയോ പങ്കുവെച്ച് പറയുന്നു. ദില്‍ഷ ബിഗ് ബോസിന് അകത്ത് വെച്ച് എന്റെ നല്ലൊരു സുഹൃത്ത് ആയിരുന്നു.. ഞങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങി. ഫ്രണ്ട്ഷിപ്പോ കാര്യങ്ങളോ ഒന്നും ഞങ്ങള്‍ മെയ്‌ന്റൈന്‍ ചെയ്യുന്നില്ല. ഹെല്‍ത്തി ആയിട്ട് അത് ക്ലോസ് ചെയ്തു. പക്ഷേ ഇപ്പോഴും അതിന്റെ പേരില്‍ പ്രശ്‌നങ്ങളും കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നുണ്ട്..

എന്ന് പറഞ്ഞാണ് റോബിന്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ഇക്കാര്യങ്ങള്‍ പറഞ്ഞ് എത്തിയത്. ദില്‍ഷ ദില്‍ഷയുടെ ജീവിതവുമായും ഞാന്‍ എന്റെ ജീവിതവുമായും മുന്നോട്ട് പോവുകയാണ്.. രണ്ട് പേര്‍ക്കും കരിയറും ലൈഫും ഉണ്ട്. അതുകൊണ്ട് ദയവ് ചെയ്ത് സോഷ്യല്‍ മീഡിയ ഫൈറ്റ്‌സും കാര്യങ്ങളും ഒന്നും വേണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ സൂരജുമായി സംസാരിച്ചിരുന്നു.

പ്രശ്‌നങ്ങളെല്ലാം ഞങ്ങള്‍ സോള്‍വ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ദൈവത്തെ ഓര്‍ത്ത് ദില്‍ഷയെയോ അവരുടെ ഫാമിലിയേയോ ആരെയും പറ്റി നെഗറ്റീവ് പറയരുത്… ലൈഫ് ഒന്നേയുള്ളൂ.. അത് ഹാപ്പിയായി ജീവിക്കുക.. എന്നാണ് റോബിന്‍ പറഞ്ഞത്.. നിലവില്‍ നടിയും മോഡലും ഫാഷന്‍ ഡിസൈനറുമായ ആരതി പൊടിയുമായി

റോബിന്‍ പ്രണയത്തിലാണ്. ഇവരുടെ വിവാഹം ഫെബ്രുവരിയില്‍ നടക്കും എന്നാണ് റോബിന്‍ തന്നെ അറിയിച്ചിട്ടുള്ളത്. ദില്‍ഷ തന്റെ കരിയറില്‍ മാത്രം ശ്രദ്ധ കൊടുത്ത് ജീവിതം മുന്നോട്ട് നയിക്കുകയാണ്.