എല്ലാം ഏറ്റ് പറഞ്ഞ് ഡോ. റോബിന്‍…! തെറ്റ് പറ്റിപ്പോയി..! ഇനി ഒന്നിനും ഞാന്‍ ഇല്ല!

ബിഗ് ബോസ് ഷോയ്ക്ക് തിരശ്ശീല വീണെങ്കിലും ഷോയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വിവാദമായ തന്റെ വീഡിയോയ്ക്കുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. തനിക്ക് തെറ്റ്…

ബിഗ് ബോസ് ഷോയ്ക്ക് തിരശ്ശീല വീണെങ്കിലും ഷോയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വിവാദമായ തന്റെ വീഡിയോയ്ക്കുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. തനിക്ക് തെറ്റ് പറ്റിപ്പോയി എന്നാണ് ആ വീഡോയയെ കുറിച്ച് ഇപ്പോള്‍ ഡോക്ടര്‍ പറയുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

താന്‍ ഇറങ്ങിയ ശേഷം ബ്ലെസ്സ്‌ലി ബിഗ്ഗ് ബോസ്സ് വീട്ടില്‍ ചെറ്റത്തരം കാണിച്ചു എന്നും ബ്ലെസ്സ്‌ലിയുടെ അടുത്ത് ദില്‍ഷ ഒട്ടും കംഫര്‍ട്ട് അല്ലെന്നും.. പുറത്ത് ആയിരുന്നെങ്കില്‍ ബ്ലെസ്സ്‌ലിയുടെ മൂക്ക് അടിച്ച് പൊളിക്കുമെന്നും റോബിന്‍ പറഞ്ഞിരുന്നു, എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞ് പോയി.. തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് റോബിന്‍ ഇപ്പോള്‍. തെറ്റിനെ ഇനി ന്യായീകരിക്കുന്നില്ല. താന്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെയാണ് പാതിവഴിയില്‍ വെച്ച് ബിഗ് ബോസ് ഷോയില്‍ നിന്ന് ഔട്ടായതും..

ഇത് ആദ്യമായല്ല താന്‍ ഇത്ര രോഷാകുലനായി വിഷയങ്ങളില്‍ പ്രതികരിക്കുന്നത് എന്നും.. പ്രശസ്തി നേടുന്നതിന് മുന്‍പും പല വിഷയങ്ങളില്‍ ഇതേ രീതിയില്‍ പ്രതികരിച്ചിട്ടുണ്ടെന്നും റോബിന്‍ പറയുന്നു. മുന്‍പ് ഒരു ഡോക്ടറെ കുറേപ്പേര്‍ ചേര്‍ന്ന് ആക്രമിച്ച വിഷയത്തില്‍ ഇതേ രീതിയില്‍ താന്‍ പ്രതികരിച്ചിരുന്നു.. ഇപ്പോള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ദില്‍ഷ എന്ന വ്യക്തിയെ കുറിച്ച് പുറത്ത് വലിയ തോതില്‍ ഡീഗ്രേഡിംഗ് നടക്കുന്നത് കണ്ട് സഹിക്കവയ്യാതെയാണ് താന്‍ കഴിഞ്ഞ ദിവസം ആ

വീഡിയോ വഴി അങ്ങനെ പ്രതികരിച്ച്. പക്ഷേ അത് വലിയ രീതിയില്‍ വിവാദമായി.. തന്നെ സനേഹിക്കുന്നവര്‍ പോലും തനിക്ക് എതിരെ തിരിഞ്ഞു.. തന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ക്ക് അത് സങ്കടവും വേദനയും ഉണ്ടാക്കി എന്നും ഇനി ഇതിന്റെ പേരില്‍ യാതൊരു സോഷ്യല്‍ മീഡിയ ഫൈറ്റിനും താന്‍ ഇല്ലെന്നും.. ഇനി ഇത്തരം വീഡിയോകള്‍ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും റോബിന്‍ പറയുന്നു.

ബ്ലെസ്സ്‌ലി സംസാരിക്കാന്‍ വന്നാല്‍ അവനോട് കാര്യങ്ങള്‍ സംസാരിക്കും എന്നും റോബിന്‍ പറയുന്നു. ആര്‍മിക്കാര്‍ ആണ് വെറുതെ പ്രശ്‌നങ്ങള്‍ വഷളാക്കിയത് എന്നും

റോബിന്‍ പറഞ്ഞു. എന്തായാലും വലിയ സംഭവ വികാസങ്ങള്‍ക്കാണ് ഇത്തവണ ബിഗ്‌ബോസ് വീടും പ്രേക്ഷകരും സാക്ഷിയായത്.