അപൂര്‍വ്വം രോഗം ബാധിച്ച ആരാധികയ്ക്ക് സര്‍പ്രൈസുമായെത്തി റോബിന്‍!!!

ബിഗ് ബോസ് മലയാളം സീസണ്‍ 4 സമ്മാനിച്ച താരമാണ് ഡോ. റോബിന്‍. ഷോയ വിന്നറായില്ലെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ആരാധകവൃന്ദത്തെയാണ് റോബിന്‍ സ്വന്തമാക്കിയത്. ഷോയിലെ അപ്രതീക്ഷിത സാഹചര്യത്താല്‍ എഴുപത് ദിനങ്ങള്‍ മാത്രമാണ് റോബിന്‍ ബിഗ് ബോസ്…

ബിഗ് ബോസ് മലയാളം സീസണ്‍ 4 സമ്മാനിച്ച താരമാണ് ഡോ. റോബിന്‍. ഷോയ വിന്നറായില്ലെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ആരാധകവൃന്ദത്തെയാണ് റോബിന്‍ സ്വന്തമാക്കിയത്. ഷോയിലെ അപ്രതീക്ഷിത സാഹചര്യത്താല്‍ എഴുപത് ദിനങ്ങള്‍ മാത്രമാണ് റോബിന്‍ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാനായത്. എന്നാല്‍ താരം പുറത്തെത്തിയപ്പോള്‍ സ്വീകരിക്കാന്‍ മലയാളക്കര മുഴുവന്‍ എത്തിയിരുന്നു. ഷോ കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും റോബിന്‍ തന്നെയാണ് സോഷ്യലിടത്ത് ഹീറോയായി തുടരുന്നത്.

ഇപ്പോഴിതാ റോബിനെ ഏറെ സ്നേഹിക്കുന്ന ഒരു ആരാധികയ്ക്ക് താരം നല്‍കിയ
സര്‍പ്രൈസ് വീഡിയോ ആണ് വൈറലായിരിക്കുന്നത്. ബിഹൈന്‍ഡ്വുഡ്സിന്റെ അഭിമുഖത്തിനിടയിലായിരുന്നു ആരാധികയ്ക്ക് റോബിന്‍ സര്‍പ്രൈസ് നല്‍കിയത്.

അപൂര്‍വ്വ രോഗം ബാധിതയായി ശ്രദ്ധ നേടിയ ചിഞ്ചു ആണ് കട്ട റോബിന്‍ ഫാന്‍.
സോഷ്യല്‍ മീഡിയയില്‍ ചിഞ്ചു പങ്കുവെക്കുന്ന വീഡിയോകള്‍ വൈറലാകാറുണ്ട്.
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അസുഖം കാരണം വേദനയില്‍ കഴിഞ്ഞിരുന്ന ചിഞ്ചുവിന്റെ മേക്കോവര്‍ വീഡിയോ വൈറലായിരുന്നു. ആളാരാണെന്ന് പോലും മനസിലാത്ത വിധത്തിലായിരുന്നു ചിഞ്ചുവിന്റെ മേക്കോവര്‍.

ബിഗ് ബോസ് കണ്ടതോടെയാണ് റോബിനോട് ഇഷ്ടം വന്നതെന്ന് ചിഞ്ചു പറയുന്നു.
ചിഞ്ചു അദ്ദേഹത്തിന്റെ ഫോട്ടോ വരച്ചിരുന്നു. അത് സമ്മാനിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അറിഞ്ഞാണ് റോബിന്‍ തന്റെ ആരാധിക ചിഞ്ചുവിനെ കാണാന്‍ എത്തിയത്. ഒപ്പം ആരതി പൊടിയും ഉണ്ടായിരുന്നു.

തൃശൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ ആരാധികയെ കാണാന്‍ വേണ്ടി മാത്രമാണ് റോബിന്‍ എത്തിയത്. ചിഞ്ചുവിനെ വീട്ടില്‍ വീട്ടില്‍ പോയി കാണാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നതെന്ന് റോബിന്‍ പറഞ്ഞു.

ചിഞ്ചുവിനെ കണ്ടയുടനെ റോബിന്‍ ചെന്ന് കെട്ടിപ്പിടിക്കുകയും സ്നേഹാന്വേഷണം പങ്കുവെക്കുകയും ചെയ്തു. മോനെ കണ്ടതില്‍ ഒത്തിരി സന്തോഷമായെന്നാണ് ചിഞ്ചുവിന്റെ അമ്മ പറയുന്നത്. ചിഞ്ചു വരച്ച ചിത്രവും താരത്തിന് കൈമാറുകയും ചെയ്തു. ചിഞ്ചുവിന്റെ കൂടെ ഫോട്ടോഷൂട്ട് നടത്തണമെന്ന ആഗ്രഹവും റോബിന്‍ പങ്കുവെച്ചാണ് താരം മടങ്ങിയത്.

ചിഞ്ചുവിന് ജന്മനാ വിയര്‍പ്പ് ഗ്രന്ഥി ഇല്ലാത്ത അസുഖമാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ എന്നത് കണ്ടെത്തിയിട്ടില്ല. ചികിത്സ നടക്കുന്നുണ്ടെന്ന് ചിഞ്ചു പറയുന്നു. പതിനെട്ട് വര്‍ഷത്തോളമായി ഈ വേദനയിലാണ് താന്‍ ജീവിക്കുന്നത്. മറ്റ് പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇതുപോലൊരു സൗന്ദര്യം എനിക്ക് തന്നില്ലല്ലോ എന്ന വിഷമമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ കിടപ്പ് രോഗികളായ കുഞ്ഞുങ്ങളെ ഒക്കെ വെച്ച് നോക്കുമ്പോള്‍ താന്‍ എത്ര ഭാഗ്യവതിയാണെന്നും ചിഞ്ചു പറയുന്നു.

ചെറുപ്പം മുതലേ അച്ഛനും അമ്മയും അവര്‍ക്കുള്ളതെല്ലാം മാറ്റി വെച്ചിട്ടാണ് തന്നെ നോക്കുന്നത്. അങ്ങനെ വിഷമം പതിയെ മാറിയെന്നും ചിഞ്ചു പറയുന്നു. പിന്നെ തിളച്ച വെള്ളത്തില്‍ വീണ് പൊള്ളിയതാണോ എന്നൊക്കെ ആളുകള്‍ ചോദിക്കും. മറ്റു ചിലര്‍ അവരുടെ കുഞ്ഞുങ്ങളെ എന്റെ അടുത്ത് നിന്ന് മാറ്റി നിര്‍ത്തും. അതൊക്കെയാണ് തന്നെ വേദനിപ്പിക്കുന്നതെന്നും ചിഞ്ചു പറയുന്നു.