കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചു, ഓടിയെത്തി..! റോബിന്‍ മകനെപോലെയെന്ന് അമൃതയുടെ അമ്മ!!

ബിഗ് ബോസ് സീസണ്‍ ഫോര്‍ മത്സാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയിലൂടെ വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിച്ചെടുത്ത താരം, തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്തുന്ന തിരക്കിലാണ്. ഇപ്പോഴിതാ ഗായിക അമൃത സുരേഷിന്റെ കുടുംബത്തേയും…

ബിഗ് ബോസ് സീസണ്‍ ഫോര്‍ മത്സാര്‍ത്ഥിയായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയിലൂടെ വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിച്ചെടുത്ത താരം, തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്തുന്ന തിരക്കിലാണ്. ഇപ്പോഴിതാ ഗായിക അമൃത സുരേഷിന്റെ കുടുംബത്തേയും കാണാന്‍ എത്തിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍.

റോബിനെ ചേര്‍ത്ത് നിര്‍ത്തി അമൃതയുടെ അമ്മ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ഡോക്ടറുടെ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചപ്പോള്‍, മകനെ പോലെ എന്റെ അടുത്തേക്ക് ഓടി എത്തിയ റോബിന്‍ എന്ന് കുറിച്ചാണ് ഈ അമ്മ.. റോബിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ദൈവം എന്നും റോബിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും ഇവര്‍ റോബിനെ അനുഗ്രഹിച്ചു.

അതേസമയം, ഡോക്ടര്‍ റോബിന് ഒപ്പമുള്ള ഫോട്ടോ അമൃത സുരേഷും തന്റെ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ബിബി 2 ബിബി4 നെ കണ്ട് മുട്ടിയപ്പോള്‍ എന്നാണ് റോബിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അമൃത കുറിയ്ക്കുന്നത്. ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അമൃത. അമൃതയും സഹോദരി അഭിരാമിയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആയിരുന്നു ഷോയിലേക്ക് എത്തിയിരുന്നത്.

ഫൈനല്‍ വരെ എത്താന്‍ സാധിച്ചില്ലെങ്കിലും മികച്ച മത്സരം തന്നെ ആയിരുന്നു ഇരുവരും ഹൗസില്‍ കാഴ്ച്ചവെച്ചിരുന്നത്. അതേസമയം, റോബിന് ഒപ്പം അമൃത പങ്കുവെച്ച ഫോട്ടോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളുമാണ് ആരാധകരില്‍ നിന്ന് വരുന്നത്..

എവിടെ നോക്കിയാലും ഡോക്ടര്‍ തന്നെ..എന്നാണ് കമന്റുകള്‍. ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന ഭൂരിഭാഗം കമന്റുകളും ഡോക്ടറിന്റെ ആരാധകരുടേതാണ്.