“ഉപ്പും മുളകും” സ്വാദ് കൂട്ടാന്‍ ഡോക്ടര്‍ റോബിനും എത്തുന്നു? ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയുടെ രണ്ടാം സീസണാണ് ഇപ്പോള്‍ സംപ്രേക്ഷണം നടക്കുന്നത്. ഇതിനോടകം തന്നെ രണ്ടാം ഭാഗത്തിന്റെ പത്തില്‍ കൂടുതല്‍ എപ്പിസോഡുകള്‍ പുറത്ത് വന്ന് കഴിഞ്ഞു. ഇപ്പോഴിതാ ഉപ്പും മുളകും പരമ്പരയുടെ രണ്ടാം സീസണില്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും എത്തുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് റോബിന്‍.

ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീട്ടില്‍ എത്തിയ റോബിന്‍ പങ്കുവെച്ച താരങ്ങളോടൊപ്പമുള്ള ഫോട്ടോകളും പുറത്ത് വന്നതോടെയാണ് റോബിനും പരമ്പരയുടെ ഭാഗമാകുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ബാലുവിനേയും നീലുവിനേയും മുടിയനേയും ലച്ചുവിനേയും പാറുക്കുട്ടി, ശിവാനി, കേശു എന്നിവരേയും ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ വരുന്ന എപ്പിസോഡുകളില്‍ ഇനി റോബിനേയും പ്രതീക്ഷിക്കുന്നുണ്ട്. ബൈജു സോപാനം, നിഷ സാരംഗ്, ഋഷി എന്നിവര്‍ക്കൊപ്പം ഉപ്പും മുളകും ഷൂട്ട് നടക്കുന്ന വീട്ടില്‍ വെച്ചുള്ള ഫോട്ടോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോബിന്‍ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

കൂട്ടത്തില്‍ ഉപ്പും മുളകും ഫാമിലി എന്നും റോബിന്‍ കുറിച്ചിട്ടുണ്ട്. പരമ്പരയില്‍ ലച്ചുവിന്റെ ഭര്‍ത്താവ് ആയാണോ റോബിന്‍ എത്തുന്നത് എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. നിലവില്‍ ജൂഹി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്..

സിദ്ധു എന്ന് പേരുള്ള ഈ കഥാപാത്രം ആയിട്ടായിരിക്കുമോ റോബിന്‍ എത്തുക എന്നറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഇത് ഞങ്ങള്‍ ഒരുപാട് ആഗ്രഹിച്ചു എന്നാണ് റോബിന്‍ ഉപ്പും മുളകും ടീമിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചപ്പോള്‍ ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്.

Previous articleആ നഷ്ടം രണ്ട് മാസത്തോളം തന്റെ ഉറക്കം കെടുത്തി…! ഒരുപാട് വിഷമിച്ചെന്ന് സൗബിന്‍!!
Next article‘വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ…’ പരസ്യ സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു