Big boss

ഒടുവില്‍ ദില്‍ഷയ്ക്കുള്ള മറുപടിയുമായി ഡോക്ടര്‍ റോബിന്‍ എത്തി..!! ഞെട്ടലോടെ ആരാധകര്‍!!

ഡോക്ടര്‍ റോബിനുമായും ബ്ലെസ്സ്‌ലിയുമായും തനിക്ക് ഇനി യാതൊരു ബന്ധവും ഇല്ലെന്ന് ദില്‍ഷ അറിയിച്ചതോടെ.. ദില്‍ഷയുടെ തീരുമാനത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. താനുമായുള്ള ബന്ധം വേണ്ടെന്ന് വെച്ച ദില്‍ഷയോട് എപ്പോഴും സന്തോഷമായിരിക്കൂ എന്നാണ് റോബിന്‍ പറയുന്നത്… തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം ദില്‍ഷയ്ക്ക് വേണ്ടിയുള്ള മറുപടി കുറിച്ചത്. നിന്റെ ആഗ്രഹങ്ങള്‍ എല്ലാം സഫലമാകട്ടെ… എല്ലാവിധ ആശംസകളും നേരുന്നു..

നീ എനിക്ക് തന്ന ആ നല്ല ഓര്‍മ്മകള്‍ക്കും പിന്തുണയ്ക്കും നന്ദി എന്നാണ് റോബിന്‍ ദില്‍ഷയ്ക്ക് വേണ്ടി കുറിച്ച വാക്കുകള്‍.. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ കോളുകള്‍ വഴിയും താനും കുടുംബവും അനുഭവിക്കുന്ന വേദനയെ കുറിച്ച് ദില്‍ഷ ഒരു വീഡിയോ പങ്കുവെച്ചിരുന്നു., ഡോക്ടര്‍ റോബിന്റേയും ബ്ലെസ്സ്‌ലിയുടേയും ഇടയില്‍ ഇട്ട് തന്നെ എല്ലാവരും ചേര്‍ന്ന് തട്ടിക്കളിക്കുക ആണെന്നും താന്‍ കാരണം അവര്‍ക്ക് ഒരു പ്രശ്‌നം വരരുത് എന്ന് ആലോചിച്ചിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്നും ദില്‍ഷ പറഞ്ഞിരുന്നു.

പക്ഷേ തനിക്ക് എതിരെ ഇത്രവലിയ ഡീഗ്രേഡിംഗും കുറ്റപ്പെടുത്തലുകളും വന്നിട്ടും തനിക്ക് വേണ്ടി ആരും നിന്നില്ലെന്നും സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചില്ലെന്നും ദില്‍ഷ പറഞ്ഞിരുന്നു. തനിക്ക് എതിരെ വരുന്ന കുറ്റപ്പെടുത്തലുകള്‍ കേട്ട് അച്ഛനും അമ്മയും ആകെ തകര്‍ന്നിരിക്കുകയാണ്. അവരുടെ സങ്കടം തനിക്ക് സഹിക്കാന്‍ കഴിയുന്നില്ല എന്നും പറഞ്ഞാണ് ദില്‍ഷ ബ്ലെസ്സ്‌ലിയും റോബിനുമായുള്ള സുഹൃത്ത് ബന്ധം അവസാനിപ്പിച്ചു എന്ന് പറഞ്ഞത്. റോബിന്റെ ഫാന്‍സാണ് ദില്‍ഷയെ ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആക്കിയത് എന്നതിന്റെ പേരില്‍ താരം ഒരുപാട് നാളുകളായി സൈബര്‍ അറ്റാക്കും പലതരം വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിടുകയാണ്..

മാനസികമായി ഒരുപാട് വിഷമിച്ചാണ് ദില്‍ഷ വീഡിയോ പങ്കുവെച്ച് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ദില്‍ഷയ്ക്കുള്ള മറുപടിയുമായി റോബിന്‍ എത്തിയതോടെ റോബിന് നന്ദി അറിയിച്ച് ദില്‍ഷയും കുറിപ്പ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ വെച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി ഡോക്ടര്‍. സന്തോഷമായി ഇരിക്കൂ.. ആഗ്രഹങ്ങള്‍ എല്ലാം സഫലമാകട്ടെ..

നല്ലൊരു ഭാവിയ്ക്കായി എല്ലാവിധ ആശംസകളും നേരുന്നു എന്നുമാണ്.. ദില്‍ഷ റോബിന് മറുപടി കൊടുത്തിരിക്കുന്നത്. ദില്‍ഷയും റോബിനും തമ്മിലുള്ള ബന്ധം വിവാഹം വരെ എത്തണം എന്നുള്ളത് ദില്‍റോബ് ഫാന്‍സിന്റെ വലിയ ആഗ്രഹം ആയിരുന്നു.. എന്നാല്‍ വിഷയത്തില്‍ റോബിന്റെ പ്രതികരണം കൂടി അറിഞ്ഞതോടെ ആരാധകരും നിരാശയിലായിരിക്കുകയാണ്.

Recent Posts

ഇത് ഞങ്ങളുടെ ജാനു അല്ല, ഞങ്ങളുടെ ജാനു ഇങ്ങനെയല്ല; ഗ്ലാമറസ് ലുക്കിൽ ഗൗരി കിഷൻ

96 എന്ന തന്റെ ആദ്യ സിനിമയിലൂടെ കുട്ടിജാനുവായി എത്തി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഗൗരി കിഷൻ. നടിയുടെ ഏറ്റവും പുതിയ…

7 mins ago

പെർഫെക്ടായ കഥയിൽ മാത്രമേ മമ്മൂട്ടിയെ കാസ്റ്റ് ചെയ്യുകയുള്ളൂ: തരുൺ മൂർത്തി

തന്റെ ആദ്യചിത്രമായ ഓപ്പര്‍റേഷന്‍ ജാവയുലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇപ്പോഴിതാ സംവിധായകന്റെ രണ്ടാമത്തെ സിനിമയായ സൗദിവെള്ളക്ക കഴിഞ്ഞ ദിവസമാണ്…

2 hours ago

പ്രണയം പാടി സോണി!! ഏറ്റെടുത്ത് പ്രേക്ഷകരും, വൈറലായി 4 ഇയേഴ്‌സിലെ ‘എന്‍ കനവില്‍’

കവര്‍ സോങുകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഗായികയാണ് സോണി മോഹന്‍. ഫോര്‍ ഇയേഴ്‌സ് എന്ന ക്യാംപസ് പ്രണയ ചിത്രത്തിലൂടെ പിന്നണി ഗാന…

11 hours ago