പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാക്കരുത്..! Dr. ഷിംനയുടെ കുറിപ്പ് വായിക്കാതെ പോകരുത്..!

നേരിടുന്ന രോഗങ്ങള്‍ക്ക് ബന്ധപ്പെട്ട ഡോക്ടര്‍മാരെ സമീപിക്കാതെയും കൃത്യമായി മരുന്ന കഴിക്കാതെയും സമൂഹ മാധ്യമങ്ങളില്‍ വരുന്ന തെറ്റായ ചികിത്സാ രീതികള്‍ പരീക്ഷിക്കുന്ന ഒരു വിഭാഗം തന്നെ സമൂഹത്തിലുണ്ട്. അത്തരം ആള്‍ക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍…

നേരിടുന്ന രോഗങ്ങള്‍ക്ക് ബന്ധപ്പെട്ട ഡോക്ടര്‍മാരെ സമീപിക്കാതെയും കൃത്യമായി മരുന്ന കഴിക്കാതെയും സമൂഹ മാധ്യമങ്ങളില്‍ വരുന്ന തെറ്റായ ചികിത്സാ രീതികള്‍ പരീക്ഷിക്കുന്ന ഒരു വിഭാഗം തന്നെ സമൂഹത്തിലുണ്ട്. അത്തരം ആള്‍ക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. സോഷ്യല്‍ മീഡിയയല്‍ പ്രചരിക്കുന്ന ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് അവര്‍ സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മൂത്രത്തില്‍ സാരമായ അണുബാധയേറ്റ കുഞ്ഞിന് മറ്റൊരാള്‍ സോഷ്യല്‍ മീഡിയ വഴി ചികിത്സ തേടുന്ന രീതിയുള്ള ഒരു പോസ്റ്റാണ് ഡോക്ടര്‍ പങ്കുവെച്ചിരിക്കുന്നത്. സമൂഹത്തില്‍ നടന്നു വരുന്ന ഇത്തരം പ്രവണതകളെ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ശക്തമായി എതിര്‍ക്കുകയാണ് ഷിംന. ഇത്തരത്തിലുള്ള ചികിത്സ തേടലുകള്‍ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണി ആയേക്കാം എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞിന് വേണ്ടി ആ പോസ്റ്റിന് അടിയില്‍ ചിലര്‍ പച്ചമടലിന്റെ നീരും ക്രാന്‍ബെറി ജ്യൂസും മുക്കുറ്റിനീരുമൊക്കെ ഈ അസുഖത്തിനുള്ള പ്രതിവിധിയായി കുറിച്ചിരിക്കുകയാണ്.

എന്നാല്‍ ഇതെല്ലാം ചെയ്യുന്നത് എത്രത്തോളും അപകടകരമാണ് എന്ന് ഷിംന തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. ഒരിക്കലും രോഗിയെ നേരിട്ട് പരിശോധിക്കാതെ ടെസ്റ്റിനെ ചികിത്സിക്കുന്നത് ശരിയായ രീതിയല്ല എന്നും ആളുകള്‍ പറയുന്ന ഇത്തരം പ്രതിവിധികള്‍ വായിച്ച് കൃത്യമായ ചികിത്സ തേടാതിരുന്നാലുള്ള അവസ്ഥ അപകടകരമാണെന്നും ഇവര്‍ കുറിയ്ക്കുന്നു.

നാട്ടുവൈദ്യം, പ്രകൃതി ചികിത്സ എന്നിവയെല്ലാം തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടേയും ഇഷ്ടവും താല്‍പര്യവും ആണെന്നിരിക്കെ അതിന് തീരുമാനം എടുക്കേണ്ടത്, ചുക്കേതാ കൊക്കേതാ എന്ന് അറിയാതെ കമന്റിട്ട് പോകുന്നവര്‍ അല്ലെന്നും ഡോക്ടര്‍ ഷിംന ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ നടത്തി പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാക്കരുത് എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.