ദിലീപേട്ടനാണ് സിനിമയില്‍ എത്തിച്ചത്..; മലയാളികളുടെ പ്രിയ വില്ലന്‍ ഡ്രാക്കുള സുധീറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

സ്‌ക്രീനില്‍ കഥാപാത്രങ്ങളായി കാണുമ്പോള്‍ നടീ നടന്മാരുടെ രോഗ വിവരം ഉള്‍പ്പെടെയുള്ള വിഷമതകള്‍ പ്രേക്ഷകര്‍ അറിയാറുപോലുമില്ല. കാരണം സിനിമ ആസ്വാദനത്തിനുള്ളതാണല്ലോ. എന്നാല്‍, അവരും നമ്മളെപ്പോലെ സാധാരണ മനുഷ്യരാണ് എന്ന വസ്തുത തിരിച്ചടിയുമ്പോഴാണ് അവരുടെ കുടുംബ പ്രശ്‌നങ്ങളും…

സ്‌ക്രീനില്‍ കഥാപാത്രങ്ങളായി കാണുമ്പോള്‍ നടീ നടന്മാരുടെ രോഗ വിവരം ഉള്‍പ്പെടെയുള്ള വിഷമതകള്‍ പ്രേക്ഷകര്‍ അറിയാറുപോലുമില്ല. കാരണം സിനിമ ആസ്വാദനത്തിനുള്ളതാണല്ലോ. എന്നാല്‍, അവരും നമ്മളെപ്പോലെ സാധാരണ മനുഷ്യരാണ് എന്ന വസ്തുത തിരിച്ചടിയുമ്പോഴാണ് അവരുടെ കുടുംബ പ്രശ്‌നങ്ങളും ശാരീരിക പ്രശ്‌നങ്ങളും ഉള്‍പ്പെടെ നമ്മളിലേയ്ക്ക് എത്തുന്നത്.

കെപിഎസി ലളിത ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിക്കിടക്കയില്‍ എത്തിയപ്പോള്‍ മാത്രമാണ് പ്രേക്ഷകര്‍ അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന മാനസികമായ മറ്റു ചുറ്റുപാടുകളെ കുറിച്ച് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ അറിയുന്നത്. കാന്‍സര്‍ രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് കഴിയുന്ന നടീനടന്മാരുണ്ട്. നടി ശരണ്യയുടെയും നടന്‍ വിഷ്ണുവിന്റെയും കാര്യം നമുക്കറിയാം. രണ്ടുപേരും ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞു കഴിഞ്ഞിരിക്കുന്നു. സിനിമയില്‍ ആണെങ്കില്‍ പോലും മുന്‍ നിരയില്‍ എത്തപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പുറത്തറിയും. എന്നാല്‍, ഇടയ്ക്ക് വന്നും പോയും നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പുറത്തറിയുന്നത് ഏറെ വൈകിയാകും.

ഇപ്പോഴിതാ കൊച്ചി രാജാവ് ഉള്‍പ്പെടയുള്ള സിനിമകളില്‍ വില്ലനായി എത്തിയ സുധീര്‍ അഥവാ ഡ്രാക്കുള സുധീറിന്റെ നിസ്സഹായവസ്ഥയാണ് പുറത്തു വന്നിരിക്കുന്നത്. സിനിമയില്‍ ഒരുപാട് സുധീറുള്ളതിനാല്‍ ഡ്രാക്കുള സുധീര്‍ എന്ന് ആക്കേണ്ടി വന്നതാണ്.

ഒരു ആപ്പിള്‍ കിട്ടിയാല്‍ പോലും നല്ല പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് ഞാന്‍ കഴിച്ചിരുന്നത്. അങ്ങനെയുള്ള എനിക്ക് കാന്‍സര്‍ പോലൊരു അസുഖം വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. ഭക്ഷണ കാര്യത്തിലും, വ്യായാമ കാര്യത്തിലും കൃത്യമായ ശ്രദ്ധ കൊടുക്കാറുമുണ്ട്. 2010 മുതല്‍ ഞാന്‍ ബോഡി ബില്‍ഡറാണ്. ഭക്ഷണ ശൈലി കാരണം ഉണ്ടായ ക്യാന്‍സറായിരുന്നു. അസുഖത്തെക്കുറിച്ച് അറിഞ്ഞതും വല്ലാതെ തളര്‍ന്നു പോയെന്നും താരം പറയുന്നു.

എന്നാല്‍, ആ സമയത്തും എന്റെ തൊഴിലായ സിനിമയോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. അസുഖം തിരിച്ചറിഞ്ഞ സമയത്തു ഒരു തെലുങ്ക് സിനിമ ചെയ്യാന്‍ കമ്മിറ്റിമെന്റ് ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞു സര്‍ജറി ചെയ്യാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിന് സാധിച്ചില്ല. അപകടകരമായ അവസ്ഥയിലാണെന്നും ഉടന്‍ സര്‍ജറി വേണമെന്നും ഡോക്ടര്‍ പറഞ്ഞു. സര്‍ജറി കഴിഞ്ഞ് സ്റ്റിച്ച് എടുത്ത ശേഷമാണ് ബാക്കി ഷൂട്ടിന് പോയത്. അന്ന് ഫൈറ്റ് സീനായിരുന്നു ഷൂട്ട്. ഷൂട്ടിനിടയില്‍ സ്റ്റിച്ച് പൊട്ടി ചോര വന്നിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. ഇപ്പോഴും ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. വലിയ കുഴപ്പമൊന്നുമില്ലെന്നും താരം പറയുന്നു.