August 10, 2020, 1:58 AM
മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

യാത്രകളെ പ്രണയിക്കുന്നവർക്ക് വേണ്ടി !! ഡ്രീം വാക്കറിന്റെ രാമക്കൽ മേട്ടിലേക്കുള്ള ഒരടിപൊളി വീഡിയോ കാണാം

യാത്രയെ പ്രണയിക്കാത്തവർ ചുരുക്കമാണ്, വ്യത്യസ്ത സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മളെല്ലാവരും,  ഇത്തരം യാത്രകളുടെ വിവരണവും വീഡിയോയും ഒക്കെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപെടാറുമുണ്ട്. വ്യത്യസ്ത സ്ഥലങ്ങളെ പറ്റി അറിയുവാനും അവിടേക്ക് പോകുവാനും നമുക്ക് ഏറെ ആകാംഷയാണ്. യാത്രയെ പ്രണയിക്കുന്നവർക്ക് വേണ്ടി വളരെ വ്യത്യസ്തമായ അനുഭവങ്ങളുമായി ഡ്രീം വാക്കർ എത്താറുണ്ട്, ആസ്വാദകരെ പെട്ടെന്ന് ആകർഷിക്കുന്നതും അവരിൽ പുത്തൻ അനുഭവങ്ങൾ ഉണർത്തുന്നതുമായ വീഡിയോകളാണ് ഡ്രീം വാക്കർ പങ്കു വെക്കാറുള്ളത്.

അതുകൊണ്ട് തന്നെ ഡ്രീം വാക്കർ ചാനലിന്  ഏറെ ആസ്വാദകരാണുള്ളത്, ഈ തവണ രാമക്കൽ മേട്ടിലേക്കുള്ള യാത്രയുടെ വീഡിയോയുമായിട്ടാണ് ഡ്രീം വാക്കർ എത്തിയിരിക്കുന്നത്. യാത്രയുടെ ഭംഗിയും സൗന്ദര്യവുമെല്ലാം അതിമനോഹരമായി ഇഴചേര്‍ത്താണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തേക്കടയിൽ നിന്നും 40 കിലോമീറ്റർ അകലെ ആയിട്ടാണ് രാമക്കൽ മേഡ് സ്ഥിതി ചെയ്യുന്നത്.

കേരളത്തിനെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രാമക്കല്‍മേട്ടില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നിന്നും 15 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്താനാകും. മഞ്ഞും കാറ്റും മലനിരയും പ്രകൃതി സൌന്ദര്യവും കൌതുകം വിതയ്‌ക്കുന്ന രാമക്കല്‍ മേട്ടിലെ മറ്റൊരു സൌന്ദര്യക്കാഴ്ച സൂര്യാസ്തമയമാണ്. മഞ്ഞും കാറ്റും സംഗമിക്കുന്ന മലനിരയില്‍ തമിഴ്‌നാട് വീക്ഷിക്കുന്ന കുറവന്‍റെയും കുറത്തിയുടേയും കുട്ടിയുടേയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. രാമക്കൽ മേട്ടിലെ സൗന്ദര്യ കാഴ്ചകൾ ഒട്ടും മാറ്റു കുറയാതെ തന്നെ നമുക്ക് ഈ വീഡിയോയിൽ കാണുവാൻ സാധിക്കും.

അഖില്‍ കൃഷ്ണയാണ് ഈ മ്യൂസിക്കല്‍ സഞ്ചാര വീഡിയോയുടെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. അമല്‍ പുരുഷോത്തമന്‍ ആണ് ചിത്രസംയോജനം.

കടപ്പാട് : Dream Walker

 

Related posts

ഈ നാളുകാരെ ഒന്ന് സൂക്ഷിക്കുക, ഇവർ അവിഹിത ബന്ധങ്ങളിൽ പോയി ചാടുവാനുള്ള സാദ്ധ്യതകൾ ഏറെ

WebDesk4

ഗർഭിണിയായ ആയ ആനക്ക് പൈനാപ്പിളിൽ പടക്കം വെച്ചു കൊടുത്തു !!

WebDesk4

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

WebDesk4

ഒരു തവണ മാത്രമാണ് എനിക്ക് അച്ഛനെ കാണുവാൻ കഴിഞ്ഞിട്ടുള്ളത്; വീരപ്പനെ പറ്റി മകൾ

WebDesk4

നിറത്തിന്റെ പേരിൽ പലരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു; കുങ്കുമപ്പൂവ് കഴിക്കണം ഇല്ലെങ്കിൽ കുഞ്ഞ് കറുത്ത് പോകുമെന്ന് എന്നോട് പറഞ്ഞു

WebDesk4

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ കടം ദിനംപ്രതി പെരുകും

WebDesk4

ഞങ്ങൾക്ക് ഒരു കുഞ്ഞു മാലാഖ ജനിച്ചു !! എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം

WebDesk4

ചരിത്രത്തിൽ ആദ്യമായി ഒരു ഏഴു വയസ്സുകാരന്റെ കവിത പത്രത്തിൽ സ്ഥാനം പിടിച്ചു !! താരമായി കവിതകളുടെ ഈ രാജകുമാരൻ

WebDesk4

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

WebDesk4

മുണ്ട് മടക്കികുത്തി എരുമയെ മേയ്ച്ച് മലബാർസുന്ദരി !! വൈറലാകുന്ന ഫോട്ടോഷൂട്ട് കാണാം

WebDesk4

ഗർഭിണിയായ ഭാര്യയെ നാട്ടിലേക്കയച്ചു; ഭാര്യയെ പിരിഞ്ഞ ദുഖത്തോടെ മുറിയിലേക്ക് എത്തിയപ്പോൾ അറിയുന്ന വാർത്ത പിറക്കാനിരുന്ന കുഞ്ഞിനെയും കൊണ്ടവൾ ലോകത്തോട് വിടപറഞ്ഞു എന്ന്

WebDesk4

ആറു വർഷം ജീവന് തുല്ല്യം സ്നേഹിച്ച കാമുകി ഇട്ടിട്ട് പോയി, എന്നാൽ അതിപ്പോൾ ഭാഗ്യമായി !! അതുകൊണ്ടാണല്ലോ എനിക്ക് ഷഹനയെ കിട്ടിയത് പ്രണവിന്റെ കുറിപ്പ് വൈറൽ

WebDesk4
Don`t copy text!