ചിറക്കൽ കാളിദാസനൊപ്പം ഒരു ഫോട്ടോഷൂട്ട്, ദൃശ്യ രഘുനാഥിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി, രണ്ടു ഭാഗമായിട്ടാണ് ചിത്രം എത്തിയത്, ആദ്യ ഭാഗത്തിനേക്കാൾ ഏറെ കളക്ഷൻ നേടിയത് രണ്ടാം ഭാഗത്തിനായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ തന്നെ മികച്ച ചിത്രത്തിന്റെ ഭാഗമാകാൻ…

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി, രണ്ടു ഭാഗമായിട്ടാണ് ചിത്രം എത്തിയത്, ആദ്യ ഭാഗത്തിനേക്കാൾ ഏറെ കളക്ഷൻ നേടിയത് രണ്ടാം ഭാഗത്തിനായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ തന്നെ മികച്ച ചിത്രത്തിന്റെ ഭാഗമാകാൻ കേരത്തിലെ ചിറക്കൽ കാളിദാസനും അവസരം കിട്ടിയിരുന്നു, ബാഹുബലിയിലെ പ്രഭാസിന്റെ മാസ്സ് എൻട്രി സീനിലെ പ്രധാന കഥാപാത്രം ചിറക്കൽ കാളിദാസൻ ആയിരുന്നു. ലോകം മുഴുവനും തിരഞ്ഞ് ആനകളിൽ ഒന്നായി മാറിയിരുന്നു കാളിദാസൻ. കേരളത്തിന്റെ തന്നെ അഭിനമായി മാറുവാൻ കാളിദാസന് കഴിഞ്ഞു.

ബാഹുബലിയുടെ വിജയതിനു പിന്നാലെ കാളിദാസനും ഏറെ തിരക്കിലാണ്, ഏറെ ആരാധകരാണ് കാളിദാസനുള്ളത്, ഇപ്പോൾ കാളിദാസന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, നടി ദൃശ്യക്കൊപ്പമുള്ള കാളിദാസന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, ഹാപ്പി വെഡിങ് എന്ന സിനിമയിൽ കൂടിയാണ് ദൃഷ്യ അഭിനയതിലേക്ക് എത്തി ചേരുന്നത്, ഒരൊറ്റ സിനിമ കൊണ്ട് തന്നെ ഏറെ ആരാധകരെ സ്വന്തമാക്കാൻ ദൃശ്യക്ക് കഴിഞ്ഞു. ഹാപ്പി വെഡിങ്സിന്റെ വിജയത്തിന് ശേഷം ദൃശ്യക്കും നിരവധി അവസരങ്ങൾ ആണ് ലഭിച്ചത്.

റെയിൻബോ മീഡിയയ്ക്ക് വേണ്ടി ശരത് ആലിന്തറയാണ് ഈ ഫോട്ടോഷൂട്ട് ക്യാമറയിൽ പകർത്തിയത്. നാടൻ വേഷത്തിൽ ആനക്കൊപ്പം നിൽക്കുന്ന ദൃശ്യയുടെ കോസ്റ്റയും മേക്കപ്പ് തുടങ്ങിയവ ചെയ്തിരിക്കുന്നത് സാക്ഷ്യ മേക്കോവറാണ്. മിനാർ ഫാഷൻ ജൂവലറിയുടെ ആഭരണങ്ങളാണ് ദൃശ്യ ഇട്ടിരിക്കുന്നത്. ഡ്രസ്സിന് ചേർന്ന ആഭരണങ്ങൾ കൂടിയായപ്പോൾ അതിസുന്ദരിയായി ദൃശ്യ.

ലീല സിനിമയിലായിരിക്കും ഒരു നായിക ആദ്യമായി ആനയുടെ തുമ്പികൈയിലും കാലിലുമൊക്കെ ഇരുന്നിട്ടുണ്ടാവുക. അതിന് ശേഷം ഒരു നായിക നടി ആനയ്ക്ക് ഇത്രയും അടുത്തുനിന്ന് ഫോട്ടോസ് എടുത്തിരിക്കുന്നത് ദൃശ്യയാണ്.  ബാഹുബലി ആനയുടെ കൂടെയുള്ള ചിത്രങ്ങൾ ആയതു കൊണ്ട് തന്നെ അതിന്റെ പ്രത്യകത വളരെ വലുതാണ്. ദൃശ്യ തന്നെയാണ് തന്റെ ഈ ചിത്രങ്ങൾ ആദ്യമായി പുറത്ത് വിട്ടത്.

ഹാപ്പി വെഡിങ്സ് നു ശേഷം ദൃശ്യ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചുള്ളു, സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ് ദൃഷ്യ.