‘ദൃശ്യം 2’ വിന് മികച്ച ഓപ്പണിംഗ്!! അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ പ്രതീക്ഷയോടെ ബോളിവുഡ് സിനിമാ ലോകം

തുടരെ പരാജയങ്ങള്‍ നേരിട്ട ബോളിവുഡ് സിനിമാ ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി അജയ് ദേവ്ഗണ്‍ ചിത്രം ദൃശ്യം 2. കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ ചിത്രം മികച്ച ഓപ്പണിംഗ് നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.…

തുടരെ പരാജയങ്ങള്‍ നേരിട്ട ബോളിവുഡ് സിനിമാ ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി അജയ് ദേവ്ഗണ്‍ ചിത്രം ദൃശ്യം 2. കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ ചിത്രം മികച്ച ഓപ്പണിംഗ് നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വന്‍ സ്‌ക്രീന്‍ കൗണ്ടോടെ ആണ് ചിത്രം റിലീസിന് എത്തിയത്. ഇത് തന്നെ പ്രതീക്ഷയുടെ ആദ്യ ഘട്ടം ആയിരുന്നു, ഇപ്പോഴിതാ സിനിമ പ്രദര്‍ശനത്തിന് എത്തി ആദ്യ ദിനം കഴിയുമ്പോള്‍ ബോളിവുഡ് സിനിമാ ലോകത്തിന് തന്നെ വളരെ ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഒരുപാട് പ്രതീക്ഷകളോടെ തീയറ്ററില്‍ എത്തിയ ദൃശ്യം 2 ബോക്‌സ് ഓഫീസില്‍ 15.38 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് സിനിമയെ കുറിച്ചുള്ള ബോക്‌സ് ഓഫീസ് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു, ‘തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡിനെ ദൃശ്യം 2 കരകയറ്റുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 2022ലെ ഹിന്ദി സിനിമകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി ദൃശ്യം 2 മാറുമെന്നും അനലിസ്റ്റുകള്‍ പറയുന്നു. ഭൂല്‍ ഭൂലയ്യ 2 ആണ് ഒന്നാം സ്ഥാനത്ത്.

അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, തബു എന്നിവര്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയതോടെ പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല്‍ ഷോകളും പ്രദര്‍ശനത്തിനുണ്ട്. വാരാന്ത്യത്തോടെ 50 കോടിയോളം രൂപ ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് കോംബോ ആയ മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ ദൃശ്യം 2 വിന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.