ബോളിവുഡിൽ ദൃശ്യം 2 തരംഗമാവുന്നു; കേരളത്തിലെ മോഹൻലാൽ ആരാധകർ നിരാശയിൽ!!

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണ്. ദൃശ്യം മനോഹരമാക്കിയത് മോഹൻലാലിന്റെ ജോർജ് കുട്ടി എന്ന കഥാപാത്രമാണ്. മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടയാളാണ് ദൃശ്യത്തിലെ ജോർജ് കുട്ടി.…

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നാണ്. ദൃശ്യം മനോഹരമാക്കിയത് മോഹൻലാലിന്റെ ജോർജ് കുട്ടി എന്ന കഥാപാത്രമാണ്. മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടയാളാണ് ദൃശ്യത്തിലെ ജോർജ് കുട്ടി. ശ്വാസം അടക്കി പിടിച്ചാണ് സിനിമ മലയാളികൾ കണ്ടത്. കേരള ബോക്സ് ഓഫീസിൽ നിന്ന് കോടികളാണ് സിനിമ നേടിയത്.

സിനിയുടെ രണ്ടാം ഭാഗം ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു.കൊവിഡിനെ തുടർന്ന് തിയ്യേറ്ററുകൾ അടച്ചിട്ടതിനാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു. കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഇക്കഴിഞ്ഞ നവംബർ 18 നാണ് ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് പ്രദർശനത്തിനെത്തിയത്. മൂന്ന് ദിവസം കൊണ്ട് സിനിമ 27 കോടിയാണ് നേടിയിരിക്കുന്നത്.

 

അഭിഷേക് പതക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ശ്രയ ശരൺ,ഇഷിത ദത്ത മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.സിനിമ വൻ വിജയം നേടുമ്പോൾ കേരളത്തിലെ മോഹൻലാൽ ആരാധകർ വൻ നിരാശയിലാണത്രെ കാരണം മറ്റൊന്നുമല്ല ദൃശ്യം 2 തിയ്യേറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് ആരാധകരുടെ നിരാശ. സിനിമ ഒടിടിയ്ക്ക് പകരം തിയ്യേറ്ററിൽ റിലീസായിരുന്നെങ്കിൽ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ഉണ്ടായേനെ എന്നാണ് അവർ പറയുന്നത്