ദൃശ്യം-3 സംഭവിക്കുമോ…? ഒടുവില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ഉത്തരം നല്‍കി..!

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ദൃശ്യം. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ വന്‍ വിജയം ആയപ്പോള്‍.. സിനിമയ്ക്ക് മൂന്നാം ഭാഗം കൂടി വരുമോ…

മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ദൃശ്യം. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ വന്‍ വിജയം ആയപ്പോള്‍.. സിനിമയ്ക്ക് മൂന്നാം ഭാഗം കൂടി വരുമോ എന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതേ കുറിച്ച് ഇന്നും ഒരു വ്യക്തമായ ഉത്തരം പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല.. എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ കാലങ്ങളായുള്ള ആ സംശയത്തിന് മറുപടി വന്നിരിക്കുകയാണ്. സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.

ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകും എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത്. താരസംഘടനയായ അമ്മ നടത്തിയ താരസംഘമ അവാര്‍ഡ് നിശയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പുറത്ത് വിട്ടത്. ദൃശ്യം എന്ന സിനിമയ്ക്ക് ഒരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉറപ്പായും ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ ഈ വാര്‍ത്ത ആരാധകര്‍ക്കും വലിയ പ്രതീക്ഷകള്‍ നല്‍കുകയാണ്. ഇതേ കുറിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിരുന്നില്ല… പരിപാടിയില്‍ വെച്ച് ഈ ചോദ്യം കുറച്ച് സമയം മുന്‍പ് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പോലും ഒരു സൂചന നല്‍കിയില്ല എന്ന് പറഞ്ഞ് രമേശ് പിഷാരടിയാണ് ചിത്രത്തിന്റെ

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് തന്നെ ആ ചോദ്യം നേരിട്ട് ചോദിച്ചത്. അപ്പോള്‍ തീര്‍ച്ചയായും ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടായിരിക്കും എന്നാണ് ആന്റണി പറഞ്ഞത്.. മാത്രമല്ല.. ജിത്തു ജോസഫിന്റെ അസാന്നിധ്യാത്തില്‍ ഇത് പ്രഖ്യാപിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.. ചിലപ്പോള്‍ ജിത്തു ചോദിക്കും എന്തിനാണ് ഇതേ കുറിച്ച് പറഞ്ഞത് എന്ന്.. എന്നിരുന്നാലും ജിത്തുവിനോടുള്ള ആ സ്വാതന്ത്ര്യം എടുത്ത് ഞാന്‍ അത് ഇവിടെ പറഞ്ഞിരിക്കുകയാണ് എന്നാണ് ആന്റണി പെരുമ്പാവൂര്‍ വേദിയില്‍ വെച്ച് പറഞ്ഞത്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗം എന്ന് കാണിച്ചുള്ള ഒരു ഫാന്‍മേഡ് പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. ആഗസ്റ്റ് 17ന് ചിത്രത്തിന്റെ പ്രഖ്യാപനം വരുന്നെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.. എന്നാല്‍ അന്ന് മോഹന്‍ലാലിന്റെ എമ്പുരാന്‍ ആണ് പ്രഖ്യാപിച്ചത്…ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ദൃശ്യം 3നെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടതോടെ സിനിമയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.