ദൃശ്യം 3 പ്രഖ്യാപനം ഇന്നുണ്ടാകുമോ…? ആകാംക്ഷയോടെ ആരാധകര്‍

മലയാള സിനിമയില്‍ ഇന്നുവരെ വന്ന ത്രില്ലര്‍ മൂവികളില്‍ പ്രേക്ഷകര്‍ വന്‍ വിജയമാക്കിയ സിനിമയാണ് ദൃശ്യം. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ വന്‍ ഹിറ്റായി മാറിയതോടെ.. സിനിമയുടെ മൂന്നാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ ദിനം ആരാധകര്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

കഴിഞ്ഞ ദിവസം ദൃശ്യം സിനിമയുടെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അടുത്ത സിനിമയുടെ പ്രഖ്യാപനം ആഗസ്റ്റ് 17ന് ഉണ്ടാകും എന്ന് അറിയിച്ചിരുന്നു. അത് ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം തന്നെ ആയിരിക്കും എന്ന് ഉറപ്പിച്ച മട്ടിലാണ് ആരാധകര്‍.

കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഒരു ഫാന്‍ മേഡ് പോസ്റ്ററും പ്രചരിക്കുന്നുണ്ടായിരുന്നു. മാത്രമല്ല.. സിനിമയുടെ പേര് വെച്ചുള്ള ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി മാറുകയാണ്. 17 ന് പുതിയ ചിത്രം പ്രഖ്യാപിക്കും എന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചതോടെ അത് ദൃശ്യത്തിന്‌റെ മൂന്നാം ഭാഗം തന്നെ ആയിരിക്കും എന്ന കണക്കു കൂട്ടലിലാണ് സോഷ്യല്‍ മീഡിയ.

ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടായിരിക്കും എന്ന് സംവിധായകന്‍ ജീത്തു ജോസഫ് ഇതിന് മുന്‍പേ തന്നെ അറിയിച്ചിരുന്നു.. അന്ന് മുതല്‍ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി ജോര്‍ജ് കുട്ടിയായി എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ദൃശ്യം 2 വിന്റെ വാര്‍ത്താ സമ്മേളന സമയത്ത് ജിത്തു ജോസഫ് തന്റെ കയ്യില്‍ ദൃശ്യം മൂന്നിന്റെ ക്ലൈമാക്‌സ് ഉണ്ട് എന്ന് തുറന്നു പറഞ്ഞിരുന്നു.

മോഹന്‍ലാലിനെ വെച്ച് ട്വല്‍ത്ത് മാന്‍ എന്ന സിനിമ ഇറക്കിയ സമയത്തും ദൃശ്യം 3-ാം ഭാഗത്തെ കുറിച്ച് സംവിധായകന്‍ പരാമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഫാന്‍മേഡ് പോസ്റ്റര്‍ ആരാധകരുടെ ആവേശം വര്‍ദ്ധിപ്പിക്കുകയാണ്. ഇന്നത്തെ ദിവസം ആ പ്രഖ്യാപനം എത്തുമെന്ന് തന്നെയാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

Previous articleതന്‍വി മോള്‍ വല്ല്യകുട്ടിയായി!!! ആഘോഷമാക്കി മിഥുനും ലക്ഷ്മിയും
Next articleകേട്ട നാള്‍ മുതല്‍ അവിടെ ചെല്ലണം എന്നാഗ്രഹിച്ചിട്ടുണ്ട്.! ആഗ്രഹങ്ങള്‍ സഫലീകരിച്ച് മോഹന്‍ലാല്‍!