ദൃശ്യം സിനിമ ചൈനീസിലേക്ക് പരിഭാഷപ്പെടുത്തുന്നു, മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യ സംഭവം - മലയാളം ന്യൂസ് പോർട്ടൽ
Film News

ദൃശ്യം സിനിമ ചൈനീസിലേക്ക് പരിഭാഷപ്പെടുത്തുന്നു, മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യ സംഭവം

drishyam-remakes-to-chinese

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ സിനിമകളിലൊന്നാണ്. ഫാമിലി ത്രില്ലര്‍ ചിത്രം മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. പുലിമുരുകന് മുന്‍പ് ബോക്‌സോഫീസ് കളക്ഷനില്‍ മുന്നിലായിരുന്നു ദൃശ്യം. മലയാളത്തില്‍ വന്‍വിജയമായ സിനിമ പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹളീസ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

drishyam-remakes-to-chinese

ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ചൈനീസ് ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ദൃശ്യത്തിന്റെ ചൈനീസ് പതിപ്പായ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യുന്നത്. ഡിസംബര്‍ 20നാണ് ചിത്രം

drishyam-remakes-to-chinese

 

2013ലാണ് മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ പുറത്തിറങ്ങിയിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ദൃശ്യത്തിന്റെ നിര്‍മ്മാണം. മീന നായികയായ ചിത്രത്തില്‍ സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളായി എത്തി.

GelberDrache1971

Trending

To Top
Don`t copy text!