മേഘ്‌നയുടെ സീമന്തചടങ്ങിനൊപ്പം മറ്റൊരു സന്തോഷവാർത്ത കൂടി, ചിരഞ്ജീവിയുടെ സഹോദരൻ ദ്രുവ സർജയ്ക്ക് ആശംസകൾ നേർന്ന് ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

മേഘ്‌നയുടെ സീമന്തചടങ്ങിനൊപ്പം മറ്റൊരു സന്തോഷവാർത്ത കൂടി, ചിരഞ്ജീവിയുടെ സഹോദരൻ ദ്രുവ സർജയ്ക്ക് ആശംസകൾ നേർന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്,  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മേഘ്ന കന്നഡ നടൻ ചിരഞ്ജീവിയെ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്. ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു മേഘ്‌നയുടെ സീമന്ത ചടങ്ങ് താരത്തിന്റെ ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു സീമന്ത ചടങ്ങ് നടക്കുന്നതിനിടയില്‍ തനിക്കരികില്‍ ചിരുവിന്റെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു മേഘ്‌ന. ബേബി ഷവര്‍ ചടങ്ങിലും ചിരുവിന്റെ ചിരിക്കുന്ന മുഖം കാണാനുണ്ടായിരുന്നു.

ബേബി ഷവര്‍ ചടങ്ങിന് ശേഷമായാണ് കുടുംബത്തിലെ പുതിയ സന്തോഷവും ആഘോഷിച്ചത്. ചിരുവിന്റെ സഹോദരനായ ധ്രുവ സര്‍ജയുടെ പിറന്നാളാണ് ചൊവ്വാഴ്ച. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

ധ്രുവയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച്‌ ഭാര്യയും എത്തിയിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്, നീയാണെന്റെ എല്ലാമെന്നായിരുന്നു ഭാര്യ കുറിച്ചത്. മേഘ്‌നയുടെ ബേബി ഷവറിനിടയിലെ ചിത്രങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. അതീവ സുന്ദരിയായി ധ്രുവയ്ക്കരികില്‍ നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അമ്മാവനായ അര്‍ജുന്‍ സര്‍ജയ്ക്ക് പിന്നാലെയായാണ് ചിരുവും ധ്രുവയും സിനിമയിലേക്കെത്തിയത്. ചേട്ടന്‍ പോയെന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല ധ്രുവയ്ക്ക്.

സഹോദരങ്ങളെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ധ്രുവയും ചിരുവും ഇടപെട്ടിരുന്നത്. കുടുംബത്തിലെ സമപ്രായക്കാരെല്ലാമായി അടുത്ത ബന്ധമായിരുന്നു ചിരുവിന്. കസിന്‍സിനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ഒടുവിലായി വാചാലനായത്. നീയില്ലാതെ പറ്റുന്നില്ലെന്നും തിരിച്ച്‌ വന്നേ തീരൂയെന്നും പറഞ്ഞ് ധ്രുവ എത്തിയിരുന്നു.

ചിരുവിന്റെ ഫോട്ടോ കാണുമ്ബോഴെല്ലാം വികാരധീനനാവാറുണ്ട്. ധ്രുവ. ചേട്ടന്റെ സിനിമയ്ക്ക് ശബ്ദം നല്‍കാന്‍ പോയപ്പോഴും താരം വികാരഭരിതനായിരുന്നു. വാക്കുകള്‍ ഇടറിയതോടെ ഡബ്ബിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ അനൗണ്‍സ് ചെയ്ത തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചും ധ്രുവ എത്തിയിരുന്നു. 8 വര്‍ഷത്തിന് അധൂരി ടീം വീണ്ടുമെത്തുന്നുവെന്നും ചിത്രത്തിന്റെ പോസ്റ്ററുമായിരുന്നു താരം പങ്കുവെച്ചത്

Trending

To Top