എന്റെ ഡബ്ബിങിനെ കുറിച്ച് അവർ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് തോന്നിയ ഫീലിംഗ് രേഖ 

മിനിസ്ക്രീൻ രംഗത്തെ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയൽ ആണ് താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച സീരിയൽ, അതിലെ പത്മാവതി എന്ന കഥാപാത്രം ഇന്നും പ്രേഷകർക്കു നല്ല പരിചയം ആണ്.…

മിനിസ്ക്രീൻ രംഗത്തെ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയൽ ആണ് താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച സീരിയൽ, അതിലെ പത്മാവതി എന്ന കഥാപാത്രം ഇന്നും പ്രേഷകർക്കു നല്ല പരിചയം ആണ്. അഭിനയത്തിനേക്കാൾ താരത്തിന്റെ മറ്റൊരു കഴിവ് തന്റെ ശബ്ദം ആണ്. അതുകൊണ്ടു തന്റെ ഡബ്ബിങിനെ കുറിച്ച് താരം തുറന്നു പറയുകയാണ്. എന്റെ അമ്മയും അച്ഛനും നല്ല ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആണ്

അവരുടെ കൂടെ വർക്ക് ചെയ്യ്തിട്ടുള്ളവർ ആണ് ആനന്ദ വല്ലിയും, വത്സമ്മ ആന്റിയും, സജിത്ത് അങ്കിളും. കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്നെ വത്സമ്മ ആന്റി വിളിച്ചിരുന്നു. ആന്റി എന്നോട് വിളിച്ചു പറഞ്ഞു മോളെ നിന്റെ ഡബ്ബിങ് നന്നായിട്ടുണ്ട്, നീ നല്ലരീതിയിൽ ചെയ്യ്തിട്ടുണ്ട് ഒരുപാടു ഇഷ്ട്ടം ആയി സത്യത്തിൽ എന്റെ ഡബ്ബിങിനെ കുറിച്ച് അവർ എന്നോട് അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസിൽ ഉണ്ടായ ഫീലിംഗ്‌സിനെ കുറിച്ച് പറഞ്ഞറിയിക്കാൻ കഴിയില്ല

എന്റെ അച്ചനോടും അമ്മയോടൊപ്പം പ്രവർത്തിച്ചവർ അങ്ങനെ എന്നോട് പറഞ്ഞപ്പോൾ ശരിക്കും എന്റെ അച്ഛനും അമ്മയും വന്നു പറയുന്ന ഒരു ഫീൽ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. അന്ധവല്ലി ആന്റി ഇന്ന് ജീവിച്ചിരിപ്പില്ല ആന്റി ആയിരുന്നു അയ്യപ്പൻ എന്ന ചിത്രത്തിൽ അച്ഛാ എന്ന് എന്നെ കൊണ്ട് വിളിപ്പിച്ചത്, അതായിരുന്നു എന്റെ ഫസ്റ്റ് ഡബ്ബിങ് താരം പറയുന്നു. താരത്തിന്റെ വിവാഹവും, മോചനവും എല്ലാം തന്നെ നേരത്തെ ചർച്ച ആയതായിരുന്നു, തനിക്കെതിരെ ഒരുപാടു ഗോസിപ്പുകൾ എത്താറുണ്ട് എന്നും എന്നാൽ ഇപ്പോൾ അത് വക വെക്കില്ല എന്നും നടി പറയുന്നു