Film News

പൈസ കൊടുത്ത് സംസ്ഥാന അവാർഡ് വാങ്ങാനായിരുന്നെങ്കിൽ അതെനിക്ക് നേരത്തെ ആകാമായിരുന്നുവെന്ന് ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ചാർലി. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം വൻ വിജയമായിരുന്നു.സിനിമയിലെ അഭിനയത്തിന് ദുൽഖർ സൽമാന് 2016 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.എന്നാൽ തനിക്ക് അവാർഡ് ലഭിച്ചിരുന്ന സമയത്ത് തന്നെ വേദനിപ്പിച്ച ഒരു കമന്റിനെ പറ്റി പറയുകയാണ് താരം.

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.’ആ സമയത്ത് കണ്ട ട്രോൾ ഇങ്ങനെയായിരുന്നു. ആ അവാർഡ് വിൽക്കുന്നോ, നിങ്ങൾ കൊടുത്തലിലും 500 രൂപ കൂടുതൽ തരാമെന്നായിരുന്നു.ആ സമത്ത് അത്തരമൊരു കമന്റ് കണ്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി.അങ്ങമെ എന്തെങ്കിലും ഞൈൻ ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പൈസ കൊടുത്ത് സംസ്ഥാന അവാർഡ് വാങ്ങാനായിരുന്നെങ്കിൽ അതെനിക്ക് നേരത്തെ ആകാമായിരുന്നു.

അതേ സമയം ദുൽഖർ സൽമാൻ നായകനായെത്തിയ ബോളിവുഡ് ചിത്രം ചുപ് വൻ വിജയത്തിലെക്ക് കുതിക്കുകയാണ്. ആർ ബാൽകിയുടെ സംവിധാനത്തിലിറഞ്ഞിയ ചിത്രത്തിന്റെ ഫസ്റ്റ് ഡെ കളക്ഷൻ ഏതാണ്ട് 3 കോടിയുടെ അടുത്തായിരുന്നു. ചിത്രത്തിൽ ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്ത കഥാപാത്രമായാണ് ദുൽഖർ സൽമാനെത്തിയത്

Recent Posts

‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

'സൂര്യ 42' വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'സൂര്യ 42'.…

8 hours ago

പേളിയുടെ യാത്ര ഇനി ഔഡിയില്‍!!! ആഡംബര എസ്‌യുവി സ്വന്തമാക്കി താരം

ആരാധകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ പേളി മാണി. ബിഗ് ബോസ് ഷോ ഒന്നിലെ മത്സാര്‍ഥികളായിരുന്നു പേളിയും സീരിയല്‍ താരമായ ശ്രീനിഷും.…

9 hours ago

‘അപമാനിതനായ കലാകാരനെക്കാള്‍ വലിയ ക്രൂരന്‍ വേറെ ഇല്ലാട്ടോ…’

'ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ 'സൗദി വെള്ളക്ക' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.…

10 hours ago