ഉറച്ച് നോക്കിയാൽ പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത 916 മുദ്ര പതിപ്പിച്ച മുക്കുപണ്ടം പുറത്തിറങ്ങി, പരമാവധി ജാഗ്രത പാലിക്കുക

എത്ര ഉറച്ച് നോക്കിയാലും കണ്ടുപിടിക്കാൻ സാധിക്കാത്ത ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സ്വർണം പുറത്തിറങ്ങി, വ്യാജ സ്വർണത്തിൽ 916 മുദ്രയും പതിപ്പിച്ചിട്ടുണ്ട്, ഇത് ആളുകളെ എളുപ്പം കബളിപ്പിക്കാൻ സാധിക്കും, കഴിഞ്ഞ ദിവസം എടവണ്ണപ്പാറ ചാത്തൻകണ്ടത്തിൽ ഫൈനാൻസിലേക്ക്…

എത്ര ഉറച്ച് നോക്കിയാലും കണ്ടുപിടിക്കാൻ സാധിക്കാത്ത ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സ്വർണം പുറത്തിറങ്ങി, വ്യാജ സ്വർണത്തിൽ 916 മുദ്രയും പതിപ്പിച്ചിട്ടുണ്ട്, ഇത് ആളുകളെ എളുപ്പം കബളിപ്പിക്കാൻ സാധിക്കും, കഴിഞ്ഞ ദിവസം എടവണ്ണപ്പാറ ചാത്തൻകണ്ടത്തിൽ ഫൈനാൻസിലേക്ക് ഇതുപോലെയുള്ള മുക്കുപണ്ടങ്ങൾ എത്തിയിരുന്നു, എത്ര നോക്കിയാലും വ്യാജൻ ആണെന്ന്  മനസ്സിലാകാത്ത രീതിയിലുള്ള മുക്കുപണ്ടങ്ങൾ ആണിത്. ഒറ്റനോട്ടത്തിൽ ഒർജിനൽ സ്വർണം ആണെന്ന് ആരും വിശ്വസിച്ച് പോകും

10 ഗ്രാം ഗോൾഡിന്റെ കനത്തിൽ ഉള്ള  സ്വർണാഭരണങ്ങൾ ആണ് ഇവർ നിർമിച്ച് പുറത്തിറക്കിയിരിക്കുന്നത്, 28 % സ്വർണവും ബാക്കി മറ്റുലോഹങ്ങളും ചേർത്താണ് ഇത് നിർമിച്ചിരിക്കുന്നത്> ചേമ്പും വെള്ളിയും കാഡ്മിയവും കൊണ്ട് ആഭരണം നിർമ്മിച്ച ശേഷം ഇതിൽ സ്വർണം പൂശുന്നു, ഇത് ഉരസിയാൽ സ്വർണം മാത്രമേ കാണാൻ സാധിക്കു, ഇതുവഴി ആളുകൾ കബളിക്കപെടുന്നു. ഇതിൽ ഹാൾമാർക് മുദ്ര പതിപ്പിച്ച കാരണം പെട്ടെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല  എത്ര ഉരസിലായാലും കണ്ടുപിടിക്കാൻ സാധിക്കാത്ത വിധമാണ് ലോഹക്കൂട്ടുകൾ നിർമ്മിച്ചിരിക്കുന്നത്