ദുൽഖർ സൽമാൻ തന്റെ അബ്ബയുടെ വ്ലോഗ് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുവകയാണ്. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ വ്ലോഗ് ആണ് പ്രേക്ഷകർക്കായി ദുല്‍ഖര്‍ പരിചയപ്പെടുത്തുന്നത്. ഇബ്രൂസ് ഡയറി എന്നാണ് വ്ലോഗിന്റെ പേര്, ഇബ്രാഹിം കുട്ടിയുടെ വീഡിയോ പങ്കു വെച്ച് കൊണ്ട് ദുല്‍ഖര്‍ കുറിച്ച വാക്കുകൾ ആണ് ഏറെ ശ്രദ്ധേയമായി മാറുന്നത്.
ഏറെ പ്രിയപ്പെട്ട അബ്ബാ (ഞെട്ടുന്നവരോട്, എന്‍്റെ കൊച്ചാപ്പയാണ്) ഞങ്ങളുടെ ഫാമിലിയില്‍ നിന്നുകൊണ്ടു തന്നെ സുന്ദരമായ വ്ലോഗുകള്‍ ചെയ്തു തുടങ്ങിയിരിക്കുന്നു.ഞാന്‍ സാധാരണ എല്ലാവര്ക്കും വേണ്ടിയാണ് ഇവിടെ പല കാര്യങ്ങളും ഷെയര്‍ ചെയ്യാറുള്ളത്.എന്നാല്‍ അബ്ബാ ഈ വീഡിയോ ഷെയര്‍ ചെയ്യാനോ കണ്ടന്്റ് പ്രൊമോട്ട് ചെയ്യാനോ ഒന്നും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ഇതെനിക്ക് നിങ്ങളുമായി ഷെയര്‍ ചെയ്യണമെന്ന് തോന്നി. ഒന്നു കണ്ടു നോക്കൂ. ഇത് കണ്ടാ എന്തായാലും നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നും താരം കുറിച്ചിരിക്കുന്നു.
ഇബ്രൂസ് ഡയറി എന്ന ഫുഡ് വ്ളോഗ് വീഡിയോയില്‍ ഇബ്രാഹിം കുട്ടി പറഞ്ഞ് തരുന്നത് നാടന്‍ ചെമ്മീന്‍ പൊരിച്ചത് തയ്യാറാക്കേണ്ടത് എങ്ങനെയാണ് എന്നാണ്.
https://www.facebook.com/DQSalmaan/posts/2370138389755292