പുറത്തിറങ്ങില്ല എന്ന കടുത്ത വാശിയിലാണ് അദ്ദേഹം; മമ്മൂട്ടിയുടെ ലോക്ക്ഡൗൺ ദിനങ്ങളെ കുറിച്ച് ദുൽഖർ - മലയാളം ന്യൂസ് പോർട്ടൽ
Film News

പുറത്തിറങ്ങില്ല എന്ന കടുത്ത വാശിയിലാണ് അദ്ദേഹം; മമ്മൂട്ടിയുടെ ലോക്ക്ഡൗൺ ദിനങ്ങളെ കുറിച്ച് ദുൽഖർ

dulqar

മലയാളത്തിന്റെ താര രാജാവ് മമ്മൂട്ടിയുടെ ലോക്ക് ഡൌൺ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരുപാടിയിൽ കുട്ടികളോടൊപ്പം സംസാരിക്കുന്നതിനിടെയിലാണ് ദുൽഖർ തന്റെ ബാപ്പയെ കുറിച്ച് പറഞ്ഞത്. ഷൂട്ടിംഗ് ഉള്ള സമയത്ത് എന്നേക്കാൾ പുറത്ത് പോകുന്നത് വാപ്പിയാണ്. വീട്ടിൽ ഞാൻ പിന്നെയും കാണും എന്നാൽ വാപ്പിയെ കാണാൻ കിട്ടാറേയില്ല എന്ന് ദുൽഖർ പറയുന്നു.

ഞാൻ 150 ദിവസമായി പുറത്ത് പോയിട്ട് ഗേറ്റിനു പുറത്ത് ഇറങ്ങാറേയില്ല, ഇപ്പോൾ ഒരു പേഴ്സണൽ റെക്കോർഡ് അടിക്കാൻ നോക്കുകയാണ് ഞാൻ എന്നാണ് വാപ്പി പറയുന്നത്. വാപ്പിക്ക് ഇങ്ങനെ പേഴ്സണലി ചലഞ്ച് ചെയ്യാൻ വളരെ ഇഷ്ടമാണ്.

Mammootty _1

ഇപ്പോഴത്തെ ഇഷ്ടം ഇതാണ് ഇങ്ങനെ എത്ര ദിവസം പിടിച്ച് നിൽക്കാൻ കഴിയും എന്ന് നോക്കട്ടെ എന്നാണ് വാപി പറയുന്നത്. വെറുതെ ഒരു ഡ്രൈവിനെങ്കിലും ഒന്ന് പൊയ്ക്കൂടേ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കും.

എന്നാൽ അദ്ദേഹം പുറത്തിറങ്ങില്ല എന്ന കടുത്ത നിലപാടിലാണ്. ഇത്ര ദിവസം ആയില്ലേ ഇനിയും എത്ര ദിവസം പുഷ് ചെയ്യാൻ കഴിയും എന്ന് ഞാൻ ഒന്ന് നോക്കട്ടെ എന്നാണ് വാപി പറയുന്നത്, കടുത്ത നിലപാടിൽ ആണ് അദ്ദേഹം. ആരറിയാനാണ് വാപ്പിച്ചി ഇതൊക്കെ ഇതിനു അവാർഡ് ഒന്നുമില്ലലോ പിന്നെന്തിനാണ് എന്ന് ഞാൻ ചോദിച്ചു. ഇങ്ങനെ പേർസണൽ ചലഞ്ച് ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്, സ്വന്തമായി റെക്കോർഡുകൾ സൃഷ്ടിക്കാനും വാപ്പിക്ക് വളരെ ഇഷ്ട്ടമാണ്. എന്നാൽ ഞാൻ അങ്ങനെ അല്ല അവസരം കിട്ടിയാൽ ഞാൻ പുറത്ത് പോകാൻ ശ്രമിക്കുന്ന ആളാണ് എന്ന് ദുൽഖർ പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!