അഭിനയം നിർത്തി പോകാൻ പറഞ്ഞ് കരയിച്ചവരൊക്കെ ഇപ്പോൾ എവിടെ ദുൽഖർ സൽമാൻ !!

തരക്കേടില്ലാത്ത തുടക്കം കരിയറിൽ കിട്ടിയ താരമാണ് ദുൽഖർ. മമ്മൂട്ടിയുടെ മകൻ എന്ന പേര് ആദ്യകാലങ്ങളിൽ ദുൽഖറിന് സഹായകം ആയിട്ടുണ്ടെങ്കിലും ഇപ്പോൾ അതിൽ നിന്നും പുറത്ത് വന്ന് തനതായ സ്ഥാനം അദ്ദേഹം നേടിയെടുത്തു. അത് മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് അല്ല എന്നതാണ് കൗതുകം, മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നി സിനിമകളിൽ എല്ലാം ദുൽഖർ ഇന്ന് നായകനാണ്. പക്ഷെ കരിയറിൽ വലിയ ഏറ്റിറക്കങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. അന്നൊക്കെ ഒരുപാട് വ്യക്തികൾ പരിഹസിച്ചും മറ്റും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും ദുൽഖർ തുറന്ന് പറയുന്നു.

Dulquer Salman (6)

താൻ സിനിമക്ക് പറ്റിയ ആളല്ലെന്നും അഭിനയം നിരത്തണം എന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. എന്റെ സിനിമകളെക്കുറിച്ചുള്ള ചില നിരൂപണങ്ങൾ പരൂഷമായിരുന്നു. എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ ഞാൻ തന്നെ നിരൂപണങ്ങളിൽ വായിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ എനിക്കും എന്റെ കുടുംബത്തിനും വിഷമം ഉണ്ടാക്കിയിട്ടുണ്ട് എന്നതിൽ സംശയമില്ല. പലപ്പോഴും ഉള്ളു വേദനിച്ച് ദിവസങ്ങൾ കഴിച്ചു കൂട്ടിയിട്ടുണ്ട്, അത്തരം ഒരു സിനിമയിലൂടെ കടന്ന് പോയ താരം ചുപ് എന്ന സിനിമയുടെ ഇതിവൃത്തം കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നാണ് ദുൽഖർ പറയുന്നത്. ചുപ്പിലേത് പോലെ ഒരു കഥാപാത്രം താൻ ഇതുവരെ ചെയ്തിട്ടില്ല എന്നും ദുൽഖർ പറയുന്നു. ബാൽകി എന്നെ ഈ കഥാപാത്രമാകാൻ വിളിച്ചപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. സിനിമ നിരൂപകരെ കൊലപ്പെടുത്തിയ ശേഷം അവരുടെ നെറ്റിയിൽ റേറ്റിംഗ് നക്ഷത്രം കൊത്തി വെക്കുന്ന ഒരു സീരിയൽ കില്ലറെ ചുറ്റിപ്പറ്റിയാണ് ചുപ്പിന്റെ കഥ മുന്നരുന്നത് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.

Dulquer salman 2

Previous articleകൊളുന്ത് പാട്ടുമായി ഗുരു സോമസുന്ദരം; നാലാംമുറയിലെ ഗാനം ശ്രദ്ധേയമാകുന്നു
Next articleലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി