വാപ്പിച്ചിക്ക് ഏറ്റവും ഇഷ്ട്ടം ഇല്ലാത്ത കാര്യമാണ് അത്, പലപ്പോഴും അതിനു വീട്ടിലുള്ളവരെ വഴക്ക് പറയാറുണ്ട്! - മലയാളം ന്യൂസ് പോർട്ടൽ
Film News

വാപ്പിച്ചിക്ക് ഏറ്റവും ഇഷ്ട്ടം ഇല്ലാത്ത കാര്യമാണ് അത്, പലപ്പോഴും അതിനു വീട്ടിലുള്ളവരെ വഴക്ക് പറയാറുണ്ട്!

മലയാള സിനിമയിൽ യുവനായകന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയിരുന്നു. അതിനു ശേഷം അങ്ങോട്ട് ദുൽഖറിന്റെ കാലമായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം നായകനായി തിളങ്ങിയത്. അതിൽ പല ചിത്രങ്ങളും വലിയ ഹിറ്റുകൾ ആയിരുന്നു. യുവാക്കളുടെ മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് വളരെ പെട്ടന്ന് തന്നെയാണ് കഴിഞ്ഞത്. താരപുത്രൻ എന്ന ലേബലിൽ അല്ല ദുൽഖർ മലയാള സിനിമയിൽ ഇത്ര വലിയ സ്ഥാനം നേടിയത്. സ്വന്തം കഴിയും പ്രയത്നവും തന്നെയാണ് അതിനു ദുൽഖറിനെ സഹായിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

ഇപ്പോൾ തന്റെ പിതാവ് മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് ദുൽഖർ. ഇപ്പോഴും തനിക്ക് വാപ്പിച്ചിയുടെ കയ്യിൽ നിന്ന് വഴക്ക് കിട്ടാറുണ്ടെന്നും അത് അടുക്കും ചിറ്റയുടെ കാര്യത്തിന് ആണെന്നും ആണ് ദുൽഖർ പറയുന്നത്. ഇപ്പോഴും അടുക്കും ചിട്ടയും ഇല്ലാത്തതിന് എനിക്ക് വാപ്പിച്ചിയുടെ കയ്യിൽ നിന്ന് വഴക്ക് കിട്ടാറുണ്ട്. കൂടുതലും  വാപ്പിച്ചിയുടെ വഴക്ക് കിട്ടുന്നത് വൈദ്യുതിയുടെ കാര്യത്തിന് ആണ്. വൈദ്യുതി വെറുതെ പാഴാക്കുന്നത് വാപ്പിക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യം ആണ്. ലൈറ്റ് ഓഫ് ആക്കാതിരിക്കുക, എ സി ഓഫ് ആക്കാതിരിക്കുക  തുടങ്ങിയ കാര്യത്തിന് എനിക്ക് ഇപ്പോഴും വഴക്ക് കിട്ടും.

എനിക്ക് മാത്രമല്ല, വീടിനോട് ബഹുമാനം ഇല്ലാതെ പെരുമാറുന്നതിന് അമാലിനും വീട്ടിലെ മറ്റുള്ളവർക്കും എല്ലാം വാപ്പിയുടെ വഴക്ക് കിട്ടാറുണ്ട്. വളരെ അടുക്കും ചിട്ടയും ഉള്ള ആൾ ആണ് വാപ്പിച്ചി. ചെറുപ്പം മുതലേ ഞങ്ങളെയും ആ അടുക്കും ചിട്ടയോടെയും കൂടിയാണ് വളർത്തിയതും. എങ്കിലും ഇപ്പോഴും ഞങ്ങൾക്ക് അത് തെറ്റാറുണ്ട്. അതിനൊക്കെ ഒരു മടിയും ഇല്ലാതെ ഇപ്പോഴും വാപ്പിച്ചി വഴക്ക് പറയാറും ഉണ്ട്.
 

 

 

 

 

 

Trending

To Top
Don`t copy text!