കാത്തിരിപ്പ് അവസാനിച്ചു; ദുല്‍ഖറിന്റെ ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’- ടീസര്‍

കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു. രാജ്കുമാര്‍ റാവു, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന `ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ എന്ന ബോളിവുഡ് വെബ് സീരീസിന്റെ ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് ഒടുവില്‍ പുറത്തിറക്കി. ലോകത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍…

കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു. രാജ്കുമാര്‍ റാവു, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന `ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ എന്ന ബോളിവുഡ് വെബ് സീരീസിന്റെ ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് ഒടുവില്‍ പുറത്തിറക്കി.

ലോകത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കുറ്റകൃത്യങ്ങളുടെ ലോകത്ത് നടക്കുന്ന പ്രണയവും നിഷ്‌കളങ്കതയും ചിത്രീകരിക്കുന്ന ഒരു കഥയാണ് `ഗണ്‍സ് & ഗുലാബ്‌സ്’. 90 കളിലെ പ്രണയത്തെ ഒരു ക്രൈം ത്രില്ലറിനൊപ്പം നര്‍മ്മത്തില്‍ ചാലിച്ചാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നത്.

രാജ്കുമാര്‍ റാവു കരയുന്നിടത്താണ് ടീസര്‍ ആരംഭിക്കുന്നത്. ദുല്‍ഖര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്.