ത്രില്ലിംഗ് ആക്ഷൻ, പവർ പാക്ക്ഡ് പെർഫോൻസ്; ദുൽഖർ ‘ക്രിസ്റ്റഫർ’ ടീസറിനെ കുറിച്ച് പറഞ്ഞത്!

മമ്മൂട്ടിയെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ക്രിസ്റ്റഫർ’ . ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അതേ സമയം ടിസർ സോഷ്യൽ മീഡിയയിൽ വൈറലാവു് ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ…

മമ്മൂട്ടിയെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ക്രിസ്റ്റഫർ’ . ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അതേ സമയം ടിസർ സോഷ്യൽ മീഡിയയിൽ വൈറലാവു് ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ സിനിമയെകുറിച്ച് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

സിനിമയുടെ ടീസർ പങ്കുവച്ച് ദുൽഖർ സൽമാൻ കുറിച്ചത് ഇങ്ങനെയാണ്.”എന്തൊരു കൗതുകമുണർത്തുന്ന ടീസറാണിത്, ത്രില്ലിംഗ് ആക്ഷനും പവർ പാക്ക്ഡ് പെർഫോമൻസുമായി ക്രിസ്റ്റഫർ ഇവിടെയുണ്ട്” എന്നായിരുന്നു അത്. ടീസറിൽ നിന്ന് ക്രിസ്റ്റഫർ ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് സിനിമയാണെന്നാണ് മനസിലാവുന്നത്.ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ക്രിസ്റ്റഫറിന്റെ ടാഗ് ലൈൻ.

ക്രിസ്റ്റഫർ എന്നചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ എഴുതുന്നത്.അമല പോൾ, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരുള്ള സിനിമയിൽ വിനയ് റായ് ,ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി എന്നിവരാണ് മറ്റ് പ്രധാമ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മനോജ് എഡിറ്റിംഗ നിർവ്വഹിക്കുന്ന സിനിമയുടെസംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്.