എനിക്ക് നിന്റെയൊക്കെ സഹായം വേണ്ട എന്നാണു വാപ്പച്ചി അപ്പോൾ പറയുന്നത്!

മമ്മൂട്ടിയെ കുറിച്ച് ദുൽഖർ പങ്കുവെച്ച വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ആരാധകരുടെ ഗ്രൂപ്പിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാൻ സിനിമയിൽ വന്ന കാലം…

dulquer salmaan about mammootty

മമ്മൂട്ടിയെ കുറിച്ച് ദുൽഖർ പങ്കുവെച്ച വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ആരാധകരുടെ ഗ്രൂപ്പിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാൻ സിനിമയിൽ വന്ന കാലം മുതൽ തന്നെ മമ്മൂട്ടിയും ദുൽഖറും ഒന്നിച്ചുള്ള ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. എന്നാൽ ഇപ്പോൾ ഇതിനുള്ള ഒരു മറുപടിയാണ് മറുപടിയാണ് ദുൽഖർ നൽകിയിരിക്കുന്നത്.ഞാൻ ഇടയ്ക്ക് വാപ്പച്ചിയോട് ചോദിക്കാറുണ്ട് എന്നാണ് നമ്മൾ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത് എന്ന്. എന്തെങ്കിലും ഒരു സിനിമയിൽ ഞാൻ ചുമ്മാ വന്നു പൊയ്ക്കോട്ടേ എന്ന്. അപ്പോൾ വാപ്പച്ചി പറയുന്നത് എനിക്ക് നിന്റെ ഒന്നും സഹായം വേണ്ട എന്നായിരിക്കും.

എനിക്ക് അതിനു ആഗ്രഹം ഉണ്ടെങ്കിലും അത് ഇപ്പോഴെങ്ങും നടക്കുമെന്ന് തോന്നുന്നില്ല എന്നും താരം പറഞ്ഞു. തനിക്ക് ഏറ്റവും കൂടുതൽ വഴക്ക് വാപ്പച്ചിയുടെ കയ്യിൽ നിന്ന് കിട്ടുന്നത് വൈദ്യുതി പാഴാക്കുന്നതിനു ആണെന്നും താരം പറഞ്ഞു. സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക, എസി ഓഫ് ചെയ്യാൻ മറന്നു പോകുക, ഇതിനൊക്കെ ആയിരിക്കും മിക്കപ്പോഴും വാപ്പിച്ചിയുടെ കയ്യിൽ നിന്നും തനിക്ക് വഴക്ക് കിട്ടുന്നത്. എനിക്ക് മാത്രമല്ല അമാലിനും വീട്ടിലുള്ള മറ്റുള്ളവർക്കും എല്ലാം ഇതിന്റെ പേരിൽ വാപ്പിച്ചിയുടെ കൈയിൽ നിന്ന് വഴക്ക് കിട്ടാറുണ്ട്. വൈദ്യുതി അനാവശ്യമായി പാഴാക്കി കളയുന്നത് വാപ്പിച്ചിക്ക് ഭയങ്കര ദേക്ഷ്യം ആണെന്നും ദുൽഖർ പറഞ്ഞു. dulqar

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിക്ക് പിന്നാലെയായി മകനും അഭിനയരംഗത്ത് എത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ആവര്‍ത്തനവിരസതയുളവാക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ബുദ്ധിപരമായി അതില്‍ നിന്നും മാറി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനകം ദുല്‍ഖര്‍ തെളിയിച്ചിട്ടുമുണ്ട്.ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലായ ദുല്‍ഖര്‍ സല്‍മാന്‍.