ഒറ്റപ്പെട്ടു എന്ന തോന്നല്‍ എനിക്കുണ്ടാകാതെയിരിക്കാന്‍ നീ ശ്രദ്ധിച്ചു!

സോഷ്യൽ മീഡിയയിൽ പലപ്പോഴും വികാരനിർഭരമായ കുറിപ്പുമായി പ്രത്യക്ഷപ്പെടുന്ന താരമാണ് ദുൽഖർ സൽമാൻ. ഇത്തരത്തിൽ ദുൽഖർ പങ്കുവെക്കുന്ന കുറിപ്പുകൾ എല്ലാം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും തന്റെ സുഹൃത്തുക്കളെ കുറിച്ചും…

സോഷ്യൽ മീഡിയയിൽ പലപ്പോഴും വികാരനിർഭരമായ കുറിപ്പുമായി പ്രത്യക്ഷപ്പെടുന്ന താരമാണ് ദുൽഖർ സൽമാൻ. ഇത്തരത്തിൽ ദുൽഖർ പങ്കുവെക്കുന്ന കുറിപ്പുകൾ എല്ലാം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും തന്റെ സുഹൃത്തുക്കളെ കുറിച്ചും കുടുംബാങ്കങ്ങളെ കുറിച്ചുമാണ് ദുൽഖർ വാചാലനാകാറുള്ളത്. ഇത്തരത്തിൽ തന്റെ അടുത്ത സുഹൃത്ത് ആയ ശേഖറിന്റെ ജന്മദിനത്തിൽ ദുൽഖർ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണു ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുൽഖറിന്റെ കുറിപ്പ് ഇങ്ങനെ,

“ബര്‍ഗര്‍ ഷെഫ്, അള്‍ട്ടിമേറ്റ് റോഡ് ട്രിപ് കോ ഡ്രൈവര്‍, മാസ്മരിക ഡി.ജെ, മ്യൂസിക് ഗുരു, സിനിമാപ്രേമി, എന്റെ കുടുംബത്തിലെ എല്ലാവരുടെയും സുഹൃത്ത് എന്നീ റോളുകളാണ് നീ വഹിക്കുന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ‘നിന്റെ ടെഡി ബിയര്‍ രൂപവും ഭാവവും മികച്ച സ്റ്റൈലും പിന്നെ ആരുടെയും ഹൃദയം കവരുന്ന ആ ചിരിയും. എപ്പോഴും എനിക്കൊപ്പം നിന്നതിന് നന്ദി. ഒറ്റപ്പെട്ടു എന്ന തോന്നല്‍ എനിക്കുണ്ടാകാതെയിരിക്കാന്‍ നീ ശ്രദ്ധിച്ചു. എനിക്ക് കൂട്ടിനായി മാത്രം നീ ഷൂട്ടുകളില്‍ വന്നു.

എന്‍റെ ലൊക്കേഷനുകളില്‍ നിന്നും വീട്ടിലേക്കും ജോലിയ്ക്കുമായി നീ പോയും വന്നുമിരുന്നു. ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാതിരുന്നിട്ടില്ല. എപ്പോഴത്തെയും പോലെ ജന്മദിനത്തിന്റെ തലേനാലും നീ ഒപ്പമുണ്ടായിരുന്നു. ഞങ്ങള്‍ തീയതി ശ്രദ്ധിക്കാന്‍ മറന്നു പോയി.ഓര്‍മ്മ വന്നപ്പോഴേക്കും നീ തിരികെ പോയിരുന്നു. എല്ലാ വര്‍ഷവും ഇത് തന്നെയാണ് കഥ. പക്ഷെ നീ പറഞ്ഞതു പോലെ നമ്മള്‍ ഇങ്ങനെ തുടരുന്നത് തന്നെയാണല്ലോ പ്രധാനപ്പെട്ട കാര്യം” എന്നുമാണ് നടനും സംഗീതജ്ഞനുമായ ശേഖറിന്റെ പിറന്നാളിന് ആശംസകൾ നേർന്ന് കൊണ്ട് ദുൽഖർ കുറിച്ചത്. ഷേഖ്‌സ്, ഷേഖ് നൈറ്റ്, കാസര്‍ഗോഡ് ശേഖര്‍ നൈറ്റ്, ഷേക്കു, ഷേക്കു മാമ എന്നിങ്ങനെ പല പല പേരുകൾ വിളിച്ച് കൊണ്ടാണ് ദുൽഖർ പോസ്റ്റ് തുടങ്ങിയത്.