മാര്‍ച്ച് 3 കുറിച്ച്‌വെച്ചോളൂ..!! ബോക്‌സ് ഓഫീസ് ഇളക്കി മറിക്കാന്‍ അച്ഛനും മകനും എത്തുന്നു…!

മമ്മൂട്ടി, ദുല്‍ഖര്‍ ആരാധകര്‍ക്ക് ഇനി ഇരട്ടിസന്തോഷത്തിന്റെ നാളുകളാണ്. കാരണം, അച്ഛന്റെയും മകന്റേയും സിനിമകള്‍ ഒരുമിച്ച് ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വവും ദുല്‍ഖര്‍ സല്‍മാന്റെ ഹേയ്…

മമ്മൂട്ടി, ദുല്‍ഖര്‍ ആരാധകര്‍ക്ക് ഇനി ഇരട്ടിസന്തോഷത്തിന്റെ നാളുകളാണ്. കാരണം, അച്ഛന്റെയും മകന്റേയും സിനിമകള്‍ ഒരുമിച്ച് ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വവും ദുല്‍ഖര്‍ സല്‍മാന്റെ ഹേയ് സിനാമികയും ആണ് ഒരുമിച്ച് പ്രദര്‍ശനത്തിന് എത്തുന്നത്. മാര്‍ച്ച് മൂന്നിന് സിനിമ ആരാധകര്‍ക്കിടയിലേക്ക് എത്തും. റിലീസ് തീയതികള്‍ പലതവണ മാറ്റേണ്ടി വന്ന ഇരുരവരുടേയും സിനിമ ഇപ്പോള്‍ മാര്‍ച്ച് മൂന്നിന് ഒരുമിച്ച് റിലീസ് ചെയ്യുകയാണ്.

ഈ വാര്‍ത്ത ഇരുകൂട്ടരുടേയും ആരാധകര്‍ക്ക് വലിയ ആവേശ വാര്‍ത്തയായിട്ടുണ്ട്, ആരാധകര്‍ക്ക് ഇതൊരു സ്വപ്‌ന സാക്ഷാത്കാര നിമിഷം കൂടിയാണ്. അമല്‍ നീരദ് മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വവും കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധായികയാവുന്ന ദുല്‍ഖര്‍ ചിത്രം ഹേ സിനാമികയും മാര്‍ച്ച് മൂന്നിന് റിലീസിനെത്തുമ്പോള്‍ അച്ഛനും മകനും ചേര്‍ന്ന് ബോക്‌സ്ഓഫീസ് കൈയ്യടക്കും എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു വിധ സംശയവുമില്ല.

ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എണ്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗ്യാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. അതേസമയം, ദുല്‍ഖര്‍ ചിത്രം ഹേ സിനാമികയില്‍ അദിതി റാവുവും കാജള്‍ അഗര്‍വാളുമാണ് നായികമാര്‍. മണിരത്‌നം സംവിധാനം ചെയ്ത ‘ഓകെ കണ്‍മണി’ എന്ന സിനിമയിലെ

ഒരു ഗാനത്തില്‍ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കണ്‍മണിയിലെ നായകന്‍ ദുല്‍ഖറായിരുന്നു. കോളിവുഡ് കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ഇരു ചിത്രങ്ങളുടേയും പോസ്റ്ററും പാട്ടും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.