ദിവസം കൂടുംതോറും പ്രായം കുറയുന്ന അണ്ണന് പിറന്നാൾ ആശംസകൾ, ആശംസകള്‍ നേര്‍ന്ന് ഡി ക്യു

വര്‍ഷങ്ങളായുള്ള ബന്ധമാണ് ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും തമ്മില്‍. മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്‌കൂളില്‍ വച്ചാണ് ദുല്‍ഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മകളും ദുല്‍ഖര്‍ മുന്‍പ് പങ്കുവച്ചിരുന്നു.…

വര്‍ഷങ്ങളായുള്ള ബന്ധമാണ് ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും തമ്മില്‍. മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്‌കൂളില്‍ വച്ചാണ് ദുല്‍ഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മകളും ദുല്‍ഖര്‍ മുന്‍പ് പങ്കുവച്ചിരുന്നു. സിനിമയില്‍ ഒന്നിച്ച്‌ അഭിനയിച്ചിട്ടില്ലെങ്കിലും ഇപ്പോഴിതാ വിക്രമിന് ജന്മദിനാശംസകള്‍ അറിയിച്ച ദുല്‍ഖറിന്റെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. വിക്രം പ്രഭുവിനെ അണ്ണാ, ബ്രദര്‍, ഗുരു എന്നിങ്ങനെ സംബോധന ചെയ്തുകൊണ്ടാണ് ദുല്‍ഖറിന്റെ പിറന്നാള്‍ സന്ദേശം തുടങ്ങുന്നത്.

” അണ്ണാ, ബ്രദര്‍, ഗുരു !! ജന്മദിനാശംസകള്‍ അണ്ണാ! നിങ്ങള്‍ മുകളില്‍ നിന്ന് താഴേക്കാണ് പ്രായമാകുന്നതെന്ന് എനിക്കറിയാം, ഇന്ന് 22-23 ആയിരിക്കാം. ഞാന്‍ ഇപ്പോഴും നിങ്ങളെ നോക്കുകയാണ്! നിങ്ങളുടെ ഈ വലിയ ദിവസത്തില്‍ അവിടെ ഒപ്പമുണ്ടാവുന്നത് മിസ് ചെയ്യുന്നു. പക്ഷേ നിങ്ങള്‍ ഉജ്ജുവും ഫാമും എന്തുതന്നെയായാലും എല്ലായ്പ്പോഴും ഞങ്ങളുടെ ഹൃദയത്തിലും പ്രാര്‍ത്ഥനയിലും ഉണ്ട്! സ്നേഹവും സന്തോഷവും എപ്പോന്‍ിം. വീണ്ടും ഒരുമിച്ച്‌ കാണുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ല! ജന്മദിനാശംസകള്‍ വീണ്ടും മച്ചി!,” ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച്‌ ജന്മദിനാശംസയില്‍ പറയുന്നു.

Vikram Prabhu

മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്കൂളില്‍ വച്ചാണ് ദുല്‍ഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. ഈ സൗഹൃദത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മകളും ദുല്‍ഖര്‍ മുന്‍പ് പങ്കുവച്ചിരുന്നു. താന്‍ മമ്മൂട്ടിയുടെ മകനാണെന്ന കാര്യം ദുല്‍ഖര്‍ ആദ്യഘട്ടത്തില്‍ വിക്രം പ്രഭുവിനോട് പറഞ്ഞിരുന്നില്ല. എന്നാല്‍ വിക്രം പ്രഭു എന്ന പേരും ചെന്നൈയില്‍ നിന്നാണ് വരുന്നതെന്നും അറിഞ്ഞപ്പോള്‍ തന്നെ പ്രഭു അങ്കിളിന്റെ മകനാണോ തന്റെ ബാച്ചില്‍ ഉള്ളതെന്ന് പിതാവായ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വിളിച്ച്‌ അന്വേഷിച്ചെന്നും അക്കാര്യം സ്ഥിരീകരിച്ചെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. കുറേ കാലത്തേക്ക് ഇക്കാര്യം വിക്രം പ്രഭുവിനോട് ദുല്‍ഖര്‍ പറഞ്ഞിരുന്നില്ല. ഒരിക്കല്‍ പ്രഭു കേരളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍ മമ്മൂട്ടിയുടെ വസതിയില്‍ സന്ദര്‍ശിച്ച സമയത്താണ് താനാരാണെന്ന് ദുല്‍ഖര്‍ വിക്രം പ്രഭുവിനോട് പറഞ്ഞത്.