ദുൽഖർ സൽമാനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന അംഗരക്ഷകനെ തിരഞ്ഞ് ആരാധകർ !!

ദുൽഖർ സൽമാനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന അംഗരക്ഷകനെ തിരഞ്ഞ് ആരാധകർ. എയർപോർട്ടിലും സിനിമാ പ്രചാരണ പരിപാടികളിലും മറ്റും ദുൽഖറിനു സുരക്ഷാവലയം തീർക്കുന്ന സുമുഖനായ ഈ ആറടി ഉയരക്കാരന് ആരാധകർ ഏറെയാണ്. ദുൽഖറിന്റെ പല വീഡിയോകൾക്കും താഴയും…

ദുൽഖർ സൽമാനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന അംഗരക്ഷകനെ തിരഞ്ഞ് ആരാധകർ. എയർപോർട്ടിലും സിനിമാ പ്രചാരണ പരിപാടികളിലും മറ്റും ദുൽഖറിനു സുരക്ഷാവലയം തീർക്കുന്ന സുമുഖനായ ഈ ആറടി ഉയരക്കാരന് ആരാധകർ ഏറെയാണ്. ദുൽഖറിന്റെ പല വീഡിയോകൾക്കും താഴയും ഈ ബോഡിഗാഡിനെക്കുറിച്ചുള്ള പല കമന്റുകളും പതിവാണ്. ദുൽഖർ ഇവനെ വളരാൻ അനുവദിച്ചുകൂടാ, ദുൽഖർ ഇവകൊണ്ട് പണിയാകുമോ എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് താരത്തിനൊപ്പം സ്റ്റൈലിൽ പ്രത്യക്ഷപ്പെടുന്ന യുവാവിനെക്കുറിച്ച് വരുന്നത്. 192 സെന്റിമീറ്റർ എന്ന പേരിൽ അറിയപ്പെടുന്ന ദേവദത്താണ്‌ ആരാധകർ തിരയുന്ന ബോഡിഗാഡ്.

2019 ൽ നടന്ന മിസ്റ്റർ എറണാകുളം മത്സരത്തിലെ ഫിസിക് മോഡൽ വിജയിയാണ് ദേവദത്ത്, മിസ്റ്റർ എറണാകുളം മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ഇദ്ദേഹത്തിനാണ് സുരക്ഷ ചുമതല. സിനിമ താരം ഒന്നും അല്ലെങ്കിലും ദേവദത്തിനും ആരാധകർ ഏറെയാണ്. ദേവദത്തിന് സുരക്ഷ ചുമതലയുള്ള പല പരുപാടികളുടെ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ദുൽഖറിന്റെ സ്വന്തം മാസിലളിയാനാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.