ഓപ്പണ്‍ ജീപ്പില്‍ പരേഡ് വീക്ഷിച്ച് പതാക ഉയര്‍ത്തി!!! തെലങ്കാന പോലീസിന്റെ അതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍! അഭിമാനം

രാജ്യം 75ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിലാണ്. നാനാഭാഗങ്ങളിലും വിവിധ തരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ എല്ലാവര്‍ക്കും വീടുകളില്‍ പതാക ഉയര്‍ത്താനും സാധിച്ചു. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും തങ്ങളുടെ…

രാജ്യം 75ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിലാണ്. നാനാഭാഗങ്ങളിലും വിവിധ തരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ എല്ലാവര്‍ക്കും വീടുകളില്‍ പതാക ഉയര്‍ത്താനും സാധിച്ചു. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും തങ്ങളുടെ വീടുകളില്‍ പതാകയുയര്‍ത്തിയത് വൈറലായിരുന്നു.

എന്നിലിപ്പോള്‍ മലയാളത്തിന് അഭിമാനമായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തെലങ്കാനയിലെ സൈബറാബാദ് മെട്രോപൊളിറ്റന്‍ പോലീസിന്റെ അതിഥിയായായിരുന്നു ദുല്‍ഖറിന്റെ സ്വാതന്ത്ര്യദിനാഘോഷം.

സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു പങ്കുവച്ച വിഡിയോയില്‍ താരം തുറന്ന ജീപ്പില്‍ സഞ്ചരിച്ച് താരം പരേഡ് വീക്ഷിക്കുന്നതും പതാക ഉയര്‍ത്തുന്നതും കാണാം. സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കിയതിന് സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസിന് നന്ദിയും പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിരവധി തെന്നിന്ത്യന്‍ താരങ്ങള്‍ ഉണ്ടായിട്ടും ദുല്‍ഖറിനെ ക്ഷണിച്ചത് മലയാളികളില്‍ ഏറെ സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്. വെള്ളക്കുര്‍ത്തയും പാന്റും അണിഞ്ഞാണ് ദുല്‍ഖര്‍ എത്തിയിരിക്കുന്നത്.

തെന്നിന്ത്യന്‍ താരങ്ങളുടെ കേന്ദ്രമാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സ്. ഇത്രയും അധികം തെന്നിന്ത്യന്‍ താരങ്ങള്‍ ഉണ്ടായിട്ടും ദുല്‍ഖര്‍ സല്‍മാനെ തന്നെ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ ക്ഷണിച്ചത് മലയാളി ആഘോഷിക്കുകയാണ്.

ദുല്‍ഖറിന്റെ സീതാരാമം തെലുങ്കില്‍ റെക്കോര്‍ഡ് വിജയമാണ് നേടിയിരിക്കുന്നത്. തെലുങ്ക് സിനിമ ആരാധകര്‍ക്കിടയില്‍ ദുല്‍ഖറിന് നിരവധി ആരാധകരാണ് ഇപ്പോള്‍ ഉള്ളത്. ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് ദുല്‍ഖര്‍ ഇപ്പോള്‍ പോലീസിന്റെ പ്രത്യേക അതിഥിയായി സല്‍മാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.