Saturday, December 3, 2022
HomeFilm Newsദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം! 'ഛുപ്പ്' ടീസര്‍ എത്തി...!

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം! ‘ഛുപ്പ്’ ടീസര്‍ എത്തി…!

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ബോളിവുഡ് സിനിമയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റിന്റെ ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമായി എത്തുന്ന ഛുപ്പിന്റെ പ്രഖ്യാപനം മുതല്‍ ഈ നിമിഷത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്

പുറമെ സണ്ണി ഡിയോള്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണിത്. പൂജാ ഭട്ടാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരു ദത്തിനുള്ള ആദരമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ദുല്‍ഖറും സോഷ്യല്‍ മീഡിയ വഴി സിനിമയുടെ ടീസര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ ബല്‍കിയും രാജ സെന്‍, റിഷി വിര്‍മാനി എന്നിവരും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. വിശാല്‍ സിന്‍ഹയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

സ്വാനന്ദ് കിര്‍കിറെയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ഹിന്ദി ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ദ സോയാ ഫാക്ടര്‍, കാരവ്വാന്‍ എന്നിവയാണ് താരത്തിന്റെ മറ്റ് ഹിന്ദി ചിത്രങ്ങള്‍.

Related News