ഡാൻസ് കളിച്ച് ദുൽഖർ സൽമാൻ വരാനിരിക്കുന്നത് സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ചിത്രം !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ.താരം പങ്ക് വെക്കുന്ന എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പാട്ടിന്റെ ചിത്രീകരണത്തിന് മുന്നോടിയായി നടന്ന റിഹേഴ്സലിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ദുൽഖർ. കണ്ണും കണ്ണും കൊള്ളയടിത്താൽ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ.താരം പങ്ക് വെക്കുന്ന എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പാട്ടിന്റെ ചിത്രീകരണത്തിന് മുന്നോടിയായി നടന്ന റിഹേഴ്സലിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ദുൽഖർ. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രത്തിന് ശേഷം താരം നായകനാകുന്ന ചിത്രമാണ് ഹേ സിനാമിക കാജൾ അഗർവാളും അഥിതി റവോയും നായികമാരായി എത്തുന്ന സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Dulquer-Salmaan01

യൂട്യൂബിൽ മൂന്ന് ദിവസം കൊണ്ട് മൂന്ന് മില്യൺ കഴിഞ്ഞിരിക്കുകയാണ് ഗാനം. ദുൽഖർ തന്നെയാണ് പാട്ട് പാടിയതും സ്റ്റൈലിഷ് ലുക്കിൽ ഹൈ എനർജിയിൽ ആയിരുന്നു ദുൽഖർ എത്തിയത്. എന്റെ തെറ്റുകൾ മറച്ച് വെച്ച് ഭംഗിയായി എഡിറ്റ് ചെയ്തതിന് ബിന്ദ്ര മാസ്റ്റർക്ക് നന്ദി സ്റ്റെപ്പുകൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പൾ ഞാൻ ഗജനി ആയി പോകുകയാണ്. വീഡിയോ പങ്ക്‌വെച്ച് ദുൽഖർ കുറിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് കോളിവുഡ് കൊറിയോഗ്രാഫർ ബിന്ദ്ര ഗോപാൽ ആണ്.

ഫെബ്രുവരി 25 ന് ആണ് ചിത്രത്തിന്റെ റിലീസ്. തീയറ്റർ റിലീസിന് ശേഷം ഒറ്റിറ്റി ഫ്ലാറ്റ് ഫോമിലൂടെയും റിലീസ് ചെയ്യും. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിന് ശേഷം ദുൽഖർ നായകനാകുന്ന തമിഴ് ചിത്രം കൂടിയാണ് ഹേ സിനാമിക. വരണമായിരം. മാൻകരാട്ടെ. കടൽ, തെറി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫർ ആയിരുന്ന ബിന്ദ്ര ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. 96 എന്ന സിനിമക്കായി സംഗീത സംവിധാനം ചെയ്ത ഗോവിന്ദ് വാസന്ദ് ആണ് ഹേ സിനാമികക്ക് സംഗീതം നൽകുന്നത്. സൈക്കോ ചിത്രത്തിന് ശേഷം അതിഥി അഭിനയിക്കുന്ന സിനിമയാണ് ഹേ സിനാമിക കോമാളി ആയിരുന്നു കാജൽ അഗർവാളിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.