നോർത്ത് ഇന്ത്യൻ മുസ്ലിം കുടുംബത്തിലെ അമാലുവിനെ സ്വന്തമാക്കിയത് അങ്ങനെയായിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

നോർത്ത് ഇന്ത്യൻ മുസ്ലിം കുടുംബത്തിലെ അമാലുവിനെ സ്വന്തമാക്കിയത് അങ്ങനെയായിരുന്നു!

dulquer salmaan love story

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമെല്ലാം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു ദുൽഖർ ഇതിനോടകം. ലക്ഷക്കണക്കിന് ആരാധകരെയാണ് ദുൽഖർ സൽമാൻ ഇതിനോടകം സ്വന്തമാക്കിയത്. സെക്കൻഡ് ഷോ എന്ന സിനിമയിൽ കൂടിയാണ് ദുൽഖർ അഭിനയത്തിലേക്ക് വരുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ വിവാഹം കഴിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് ദുൽഖർ. ചെന്നൈ സ്വദേശിയായ അമാലുവിനെയാണ് ദുൽഖർ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോൾ തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ദുൽഖർ. ഒരു അഭിമുഖത്തിൽ ആണ് അമാലുവുമായുള്ള വിവാഹത്തെ കുറിച്ച് താരം പറഞ്ഞത്.

അമേരിക്കയിൽ നിന്നും പഠനം പൂർത്തിയാക്കി ചെന്നൈയിലെത്തിയപ്പോൾ എനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങി. എല്ലാവരും എനിക്ക് ചേരുന്ന പെൺകുട്ടിക്കായുള്ള തിരച്ചിലിൽ ആയിരുന്നു. സ്കൂളിൽ എന്നേക്കാൾ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം സുഹൃത്തുക്കളും കുടുംബവും എന്നോട് സൂചിപ്പിച്ചു. എന്റെ സുഹൃത്തുക്കൾ ആ കുട്ടിയുടെയും എന്റേയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി”.

അതിനു ശേഷം ഞാൻ എവിടെ പോയാലും ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. അങ്ങനെ ഞാനും ആ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങി. ‘ഞാൻ പോലും അറിയാതെ ആ പെൺകുട്ടിയോട് ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒരു തോന്നൽ. അന്ന് മനസ്സിലുറപ്പിച്ചു ഇവളെ തന്നെയാണ് വിവാഹം കഴിക്കേണ്ടത് എന്ന്. അത് തുറന്ന് പറയാൻ ധൈര്യം കിട്ടിയപ്പോൾ ഞാൻ ഒരു കാപ്പി കുടിക്കാൻ വിളിക്കുകയും കാര്യം അവതരിപ്പിക്കുകയൂം ചെയ്തു. ഗ്രീൻ സിഗ്നൽ കിട്ടിയപ്പോൾ ഞങ്ങൾ രണ്ടുപേരും കാര്യം ഞങ്ങളുടെ വീട്ടിൽ പറഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.

 

Trending

To Top
Don`t copy text!