കോട്ടയം കുഞ്ഞച്ചൻ ലുക്കിൽ ദുൽഖറിന്റെ ആഡ് വൈറലാകുന്നു !

നടൻ ദുൽഖർ സൽമാൻ അഭിനയിച്ച പുതിയ പരസ്യ ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്, കോട്ടയം Oxygen The Digital Expert എന്ന ഇലട്രോണിക്‌സ് സ്ഥാപനത്തിന്റെ പരസ്യചിത്രത്തിലാണ് കോട്ടയം കുഞ്ഞച്ചൻ ലുക്കിൽ ദുൽഖർ…

നടൻ ദുൽഖർ സൽമാൻ അഭിനയിച്ച പുതിയ പരസ്യ ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്, കോട്ടയം Oxygen The Digital Expert എന്ന ഇലട്രോണിക്‌സ് സ്ഥാപനത്തിന്റെ പരസ്യചിത്രത്തിലാണ് കോട്ടയം കുഞ്ഞച്ചൻ ലുക്കിൽ ദുൽഖർ എത്തിയിരിക്കുന്നത്, വെള്ള മുണ്ടും, ജുബ്ബയും ഉടുത്ത് റെയ്ബാനും വെച്ചുള്ള താരത്തിന്റെ ലുക്ക് ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്, ഈ സ്ഥാപത്തിന്റെ ഉൽഘാടനം സെപ്റ്റംബർ ഒന്നിനാണ്, അന്ന് താരവും കോട്ടയത്ത് എത്തും. ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ എത്തിയ തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’. മലയാളത്തിലും പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഹനു രാഘവപ്പുഡി ആണ് സംവിധാനം ചെയ്‍തതത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘സീതാ രാമം’ ചിത്രം ഹിന്ദിയിലും പ്രദര്‍ശനത്തിന് എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്, മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ആ ലേബല്‍ ഉപയോഗപ്പെടുത്താതെ തന്നെ സ്വന്തം പ്രയത്‌നം കൊണ്ടും കഴിവുകൊണ്ടുമാണ് താരം അഭിനയ രംഗത്ത് ഇത്രയും വലിയ ഉന്നതിയില്‍ എത്തിനില്‍ക്കുന്നത്.