“കുറുപ്പ് സിനിമയ്ക്ക് ശേഷം ഞാന്‍ വിഷാദത്തിലാണെന്ന് കരുതിയോ”? ഹിമാചലില്‍ നിന്ന് ദുല്‍ഖര്‍

കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളി പ്രേക്ഷകരെ വളകരെ ആവേശത്തോടെ തീയറ്ററില്‍ എത്തിച്ച സിനിമയായിരുന്നു കുറുപ്പ്. കേട്ട് അറിഞ്ഞ കഥകളില്‍ നിന്ന് സുകുമാര കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി കുറുപ്പ് എത്തിയപ്പോള്‍ അത് എങ്ങനെ ആയിരിക്കും സംവിധായകന്‍…

കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളി പ്രേക്ഷകരെ വളകരെ ആവേശത്തോടെ തീയറ്ററില്‍ എത്തിച്ച സിനിമയായിരുന്നു കുറുപ്പ്. കേട്ട് അറിഞ്ഞ കഥകളില്‍ നിന്ന് സുകുമാര കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി കുറുപ്പ് എത്തിയപ്പോള്‍ അത് എങ്ങനെ ആയിരിക്കും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഒരിക്കിയിട്ടുണ്ടാവുക എന്ന കൗതുകം. എന്തായാലും ആരാധകര്‍ക്ക് ഉണ്ടായിരുന്നു ആവേശം ഒട്ടും ചോരാതെ വളരെ മികച്ച ഒരു സിനിമയായി കുറുപ്പിനെ അവര്‍ വിലയിരുത്തി. ദുല്‍ഖറിന്റെ കരിയറിലെ തന്നെ മികച്ച സിനിമ എന്ന് കുറുപ്പിനെ വിശേഷിപ്പിക്കാം.

ഇപ്പോഴിതാ സിനിമയുടെ തിരക്കുകള്‍ എല്ലാം ഒഴിഞ്ഞ ഒരു യാത്രയിലാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.  ഹിമാചലില്‍ നിന്നുള്ള ചിത്രങ്ങളാണ് ദുല്‍ഖര്‍ പങ്കുവച്ചത്.  കാഴ്ചകളും അവിടെയുള്ള ആളുകളുടെ ഒപ്പമുള്ള ചിത്രങ്ങളുമാണ് താരം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറുപ്പ് എന്ന ചിത്രം കഴിഞ്ഞതിന് ശേഷം താന്‍ ദുഃഖത്തിലോ വിഷാദത്തിലാണെന്ന് കരുതിയെങ്കില്‍ അങ്ങനെയല്ല എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

സിനിമാ മേഖലയിലെ തന്നെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ദുല്‍ഖറിന്റെ ഫോട്ടോയ്ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ്. പ്രദേശത്തെ സൗന്ദര്യം ഒപ്പിയെടുത്ത ഫോട്ടോകളില്‍ കൂട്ടുകാരുമൊത്ത് സന്തോഷം പങ്കിടുന്ന ഫോട്ടോകളും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.