ട്രാഫിക് നിയമം തെറ്റിച്ചു, ദുൽഖറിന് പണികൊടുത്ത് ട്രാഫിക്ക് പോലീസ്!

റോഡിൽ ട്രാഫിക് നിയമം തെറ്റിച്ചു വന്ന ദുൽഖർ സൽമാനെ തെറ്റ് പറഞ്ഞുകൊടുത്ത് ശരിയായ വഴിയിൽ കൂടി തിരിച്ചു പറഞ്ഞു വിടുന്ന ട്രാഫിക് പോലീസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദുൽഖറിന്റെ കാർ…

റോഡിൽ ട്രാഫിക് നിയമം തെറ്റിച്ചു വന്ന ദുൽഖർ സൽമാനെ തെറ്റ് പറഞ്ഞുകൊടുത്ത് ശരിയായ വഴിയിൽ കൂടി തിരിച്ചു പറഞ്ഞു വിടുന്ന ട്രാഫിക് പോലീസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദുൽഖറിന്റെ കാർ കണ്ടു ബൈക്കിൽ വന്ന ആരാധകരായ യുവാക്കൾ പകർത്തിയ വിഡിയോയിൽ ആണ് ദുൽഖറിനെ പറഞ്ഞു തിരുത്തി ശരിയായ വഴിയിൽ തിരിച്ചയക്കുന്ന ട്രാഫിക്ക് പോലീസിന്റെ ദൃശ്യങ്ങൾ കാണാൻ കഴിഞ്ഞത്. കാറ് കണ്ടു വാഹനം ഓടിക്കുന്നത് ദുൽഖർ ആണെന്ന് തിരിച്ചറിഞ്ഞ യുവാക്കൾ കുഞ്ഞിക്കാ എന്ന് വിളിച്ചുകൊണ്ട് കാറിനടുത്തേക്ക് വരുന്നതും ശേഷം അൽപ്പം മാറിനിന്ന് പകർത്തിയ വിഡിയോയിൽ തെറ്റായ വഴിയിൽ കൂടിയാണ് വന്നതെന്ന് ദുല്ഖറിനോട് പോലീസ് പറയുന്നതും പോലീസ് പറഞ്ഞത് അനുസരിച്ച് ഉടൻ തന്നെ കാർ പിന്നോട്ടെടുത്ത് ശരിയായ വഴിയിൽ കൂടി പോകുന്ന ദുൽഖറിന്റെ ദൃശ്യങ്ങളും ആണ് ഉള്ളത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

വീഡിയോ കാണാം

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമെല്ലാം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു ദുൽഖർ ഇതിനോടകം. ലക്ഷക്കണക്കിന് ആരാധകരെയാണ് ദുൽഖർ സൽമാൻ ഇതിനോടകം സ്വന്തമാക്കിയത്. സെക്കൻഡ് ഷോ എന്ന സിനിമയിൽ കൂടിയാണ് ദുൽഖർ അഭിനയത്തിലേക്ക് വരുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ വിവാഹം കഴിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് ദുൽഖർ. ചെന്നൈ സ്വദേശിയായ അമാലുവിനെയാണ് ദുൽഖർ വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് മറിയം അമീറാ സൽമാൻ എന്ന ഒരു മകൾ കൂടിയുണ്ട്. അച്ഛനെ പോലെ തന്നെ മറിയത്തിനും ആരാധകർ ഏറെയാണ്.

താര പുത്രൻ എന്നതിലുപരി തന്റേതായ ഒരിടം പ്രേക്ഷക മനസിൽ കണ്ടെത്താൻ ദുൽഖറിനു കഴിഞ്ഞിട്ടുണ്ട് .വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന ദുൽഖർ തന്റെ കഥാപാത്രങ്ങളിലും ആ വ്യത്യസ്തത നിലനിർത്തിയിട്ടുണ്ട് .

ഒര് ഓവറിൽ ആറ് സിക്സ്കളുമായി പൊള്ളാഡ് !