വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, ഞാന്‍ വളര്‍ന്നത് ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റും! – ദുല്‍ഖര്‍ സല്‍മാന്‍

താരപുത്രന്‍ എന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയെങ്കിലും സ്വന്തം കഴിവും പ്രയത്‌നവും കൊണ്ട് സിനിമാ രംഗത്ത് വളര്‍ന്ന് വന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകര്‍ ഏറെ സ്‌നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ തന്റെ…

താരപുത്രന്‍ എന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയെങ്കിലും സ്വന്തം കഴിവും പ്രയത്‌നവും കൊണ്ട് സിനിമാ രംഗത്ത് വളര്‍ന്ന് വന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകര്‍ ഏറെ സ്‌നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മസാല എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെച്ച് താരം വാപ്പച്ചി മമ്മൂട്ടിയെ കൊണ്ടും കുടുംബത്തിലെ മറ്റ് അംഗങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വാപ്പച്ചി തിരക്കുള്ള നടനായത് കൊണ്ട് തന്നെ ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് താന്‍ വളര്‍ന്നതെന്ന് പറയുകയാണ് ദുല്‍ഖര്‍. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളര്‍ന്നതെന്നും വ്യക്തമായി പറഞ്ഞാല്‍ തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബം ആണെന്നും ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത് എന്നും ദുല്‍ഖര്‍ പറയുന്നു.

‘ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളര്‍ന്നത്. എന്ന് കുറിച്ചാണ് ഈ അഭിമുഖത്തിന്റെ വിശേഷവും ജീവിതത്തെ കുറി്ച്ച് താന്‍ പറഞ്ഞ കാര്യങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചത്. ഈ അഭിമുഖും നിങ്ങളും മിസ് ചെയ്യരുത് എന്നും അദ്ദേഹം ആരാധകരോട് പുതിയ പോസ്റ്റ് പങ്കുവെച്ച് താരം പറയുന്നു.

അഭിമുഖത്തിന്റെ ലിങ്ക് ഉള്‍പ്പെടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാന്‍ ഇന്ത്യന്‍ ആക്ടര്‍ എന്ന നിലയിലേക്ക് വളര്‍ന്നെത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അതേസമയം, കിംഗ് ഓഫ് കൊത്തയാണ് കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ചെയ്യുന്ന മലയാള സിനിമ.