‘എണ്ണം പറഞ്ഞാല്‍ ഞാന്‍ കുഴപ്പത്തിലാകും’!!! കാറുകളുടെ എണ്ണം വെളിപ്പെടുത്തില്ലെന്ന് ദുല്‍ഖര്‍

മലയാള സിനിമയില്‍ വാഹനങ്ങളോട് അമിത പ്രേമമുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ വാഹനപ്രേമം പ്രശസ്തവുമാണ്. പുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നത് താരത്തിന് വലിയ ക്രേസാണ്. വാഹന പ്രേമം കാരണം ഈ വര്‍ഷത്തെ ബിബിസി ടോപ്പ്ഗിയര്‍ മാഗസിന്‍…

മലയാള സിനിമയില്‍ വാഹനങ്ങളോട് അമിത പ്രേമമുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ വാഹനപ്രേമം പ്രശസ്തവുമാണ്. പുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നത് താരത്തിന് വലിയ ക്രേസാണ്. വാഹന പ്രേമം കാരണം ഈ വര്‍ഷത്തെ ബിബിസി ടോപ്പ്ഗിയര്‍ മാഗസിന്‍ ഇന്ത്യയുടെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാരവും ദുല്‍ഖറിനെ തേടി എത്തിയിരുന്നു.

അതേസമയം, തന്റെ വാഹന കലക്ഷന്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ഇത് ഒരു എക്‌സോട്ടിക് കളക്ഷന്‍ മാത്രമല്ല’, എന്നാണ് തന്റെ കാര്‍ ശേഖരത്തെക്കുറിച്ച് താരം പറയുന്നത്.

തന്റെ ഉടമസ്ഥതയിലുള്ള കാറുകളുടെ എണ്ണവും തുറന്നു പറയാന്‍ താരം തയ്യാറായില്ല. ‘ഇത് എന്നെ ചിലപ്പോള്‍ കുഴപ്പത്തിലാക്കാം’ എന്നാണ് വാഹനങ്ങളുടെ എണ്ണം ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി.

എനിക്ക് ധാരാളം ഉപയോഗിച്ച കാറുകള്‍ ഉണ്ട്, ഞാന്‍ കാറുകള്‍ മോഡിഫൈ ചെയ്യുകയും ചെയ്യും എന്നാണ് ദുല്‍ഖര്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ റൂട്ട് 1 ആണ് തന്റെ പ്രിയപ്പെട്ട ഡ്രൈവിംഗ് റൂട്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച റോഡ് കാലിഫോര്‍ണിയയിലെ റൂട്ട് 1 ആയിരുന്നു. ഞങ്ങള്‍ എസ്എഫ്ഒ (സാന്‍ ഫ്രാന്‍സിസ്‌കോ) മുതല്‍ എല്‍എ (ലോസ് ഏഞ്ചലസ്) വരെ വണ്ടിയോടിച്ചിട്ടുണ്ട്.

മോണ്ടേറിയില്‍ നിന്ന് തീരദേശ റോഡ് വരെയും ഓടിച്ചു. വാപ്പച്ചിയും എല്ലാവരും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഉറങ്ങിപ്പോയി, എന്നു ദുല്‍ഖര്‍ പറഞ്ഞു. അവിടത്തെ റോഡ് വളരെ മനോഹരമാണ്, അത് അവിശ്വസനീയമാണ്. പെട്ടെന്ന്
ഉയരത്തില്‍ നിന്ന് വന്ന് നിങ്ങള്‍ സമുദ്രനിരപ്പില്‍ എത്തും. അങ്ങനെ രണ്ടുതവണ ചെയ്തു. അത് തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നു ദുല്‍ഖര്‍ പറഞ്ഞു.