മിന്നും പ്രകടനം കാഴ്ചവെച്ച സീതാരാമത്തിലെ ഡിലീറ്റഡ് സീനുകള്‍ പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാന്‍, മൃണാല്‍ ഠാക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീതാ രാമം റിലീസ് ചെയ്ത് 50 ദിവസം പിന്നിട്ടു. ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തെ തുടര്‍ന്ന് പ്രൊഡക്ഷന്‍ ഹൗസായ വൈജയന്തി മൂവീസ് ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം അപ്ലോഡ് ചെയ്തിരിക്കുകയാണ്.

പ്രൊഡക്ഷന്‍ ഹൗസ് അവരുടെ സോഷ്യല്‍ മീഡിയയില്‍ രംഗം അപ്ലോഡ് ചെയ്തു, ‘സീതാരാമത്തിലെ ഞങ്ങളുടെ റാമും വിഷ്ണു ശര്‍മ്മയും അവതരിപ്പിക്കുന്ന ഒരു രംഗം ഇതാ.’ റാമും വിഷ്ണു ശര്‍മ്മയും പാക്കിസ്ഥാനിലെ തടവുകാരായി, കഴിയുന്നതിനിടെ ഏതാനും നിമിഷങ്ങള്‍ ഫുട്‌ബോള്‍ കളിച്ച് സന്തോഷിക്കുന്നതായി ദൃശ്യങ്ങളില്‍ നമുക്ക് കാണാം. ഈ സീക്വന്‍സ് ഹൃദയം തകര്‍ക്കുന്ന, വൈകാരിക നിമിഷമാണ്, എന്തുകൊണ്ടാണ് ഈ രംഗം ഡിലീറ്റ് ചെയ്തതെന്ന് തീര്‍ച്ചയായും അത്ഭുതപ്പെടും.

സീതാ രാമം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ഓഗസ്റ്റ് 5 ന് ആണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം പിന്നീട് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുകയും സെപ്റ്റംബര്‍ 2 ന് റിലീസ് ചെയ്യുകയും ചെയ്തു.

ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം വൈജയന്തി മൂവീസും സ്വപ്‌ന സിനിമയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു.

Previous articleസഫാരി ഗൈഡ് ചീറ്റയ്ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ വൈറലാകുന്നു
Next articleഗംഭീര തിരിച്ചുവരവ് നടത്തി നിത്യ ദാസ്; പള്ളിമണി ടീസര്‍ പുറത്ത്