ദുല്‍ഖറും കല്യാണിയും വീണ്ടും ഒന്നിക്കുന്നു!!!

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. തമിഴ് ഹിറ്റ് സംവിധായകന്‍ അറ്റ്‌ലീയുടെ അസിസ്റ്റന്റ് ആയ കാര്‍ത്തികേയന്‍ വേലപ്പന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് താരങ്ങള്‍ ഒരുമിക്കുന്നത്.

സീ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശിന്റേതാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
dulqar salman
നിലവില്‍ അഭിലാഷ് ജോഷിയുടെ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുല്‍ഖര്‍ ചെയ്യുന്നത്. അതിന് ശേഷമാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. രണ്ട് കാലഘട്ടങ്ങളാണ് ‘കിംഗ് ഓഫ് കൊത്ത’യില്‍ പറയുന്നത്.
KALYANI PRIYADARSHAN8
ഛായാഗ്രഹണം-നിമീഷ് രവി, സ്‌ക്രിപ്റ്റ്-അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍-ശ്യാം ശശിധരന്‍, മേക്കപ്പ്-റോണെക്‌സ് സേവിയര്‍,വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍-ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍. സംഗീതം-ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് രാജശേഖറാണ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Previous article‘സിനിമാ നടിയാണെന്ന് വിചാരിച്ചു’!! കളക്ടറാണെന്ന് അറിഞ്ഞപ്പോള്‍ രേണുരാജിനോട് സോറി പറഞ്ഞ് മമ്മൂട്ടി
Next articleഗോസിപ്പുകള്‍ക്ക് വിട! ഹൃത്വിക് റോഷനും സബയും വിവാഹിതരാവുന്നു?