‘ഹൃദയം വേദനിക്കുന്നു, നിങ്ങള്‍ സിനിമകള്‍ക്ക് ജീവന്‍ നല്‍കി’! സുനില്‍ ബാബുവിന് അന്ത്യാഞ്ജലി നേര്‍ന്ന് ദുല്‍ഖര്‍

കലാസംവിധായകന്‍ സുനില്‍ ബാബു അപ്രതീക്ഷിതമായാണ് വിട പറഞ്ഞത്. വ്യാഴാഴ്ച രാത്രി ഹൃദയാഘാതമാണ് സുനില്‍ ബാബുവിന്റെ ജീവനെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സുനില്‍ ബാബു തങ്ങളുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കി.…

കലാസംവിധായകന്‍ സുനില്‍ ബാബു അപ്രതീക്ഷിതമായാണ് വിട പറഞ്ഞത്. വ്യാഴാഴ്ച രാത്രി ഹൃദയാഘാതമാണ് സുനില്‍ ബാബുവിന്റെ ജീവനെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സുനില്‍ ബാബു തങ്ങളുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കി. അദ്ദേഹത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്ന് ദുല്‍ഖര്‍ കുറിച്ചു.

‘ഹൃദയം വേദനിക്കുന്നു. സ്വന്തം കഴിവിനെ കുറിച്ച് കൊട്ടിഘോഷിക്കാതെ നിശബ്ദമായി ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി. ഓര്‍മകള്‍ക്ക് നന്ദി സുനിലേട്ടാ. നിങ്ങള്‍ നമ്മുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കി. നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.

എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു സുനില്‍ ബാബുവിന്റെ അന്ത്യം. ാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ കലാ സംവിധായകനായി സേവനം ചെയ്തിരുന്നു.


സാബു സിറിലിന്റെ സഹായിയായാണ് സുനില്‍ സിനിമയിലേക്ക് എത്തിയത്. മലയാളത്തില്‍ ‘അനന്തഭദ്രം’, ‘ഉറുമി’, ‘ഛോട്ടാ മുംബൈ’, ‘ആമി’, ‘പ്രേമം’, ‘നോട്ട്ബുക്ക്’, ‘കായംകുളം കൊച്ചുണ്ണി’, ‘പഴശ്ശിരാജ’, ‘ബാംഗ്ലൂര്‍ ഡെയ്സ്’ തുടങ്ങിയവയെല്ലാം സുനിലിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു. ബോളിവുഡില്‍ ‘എം.എസ്. ധോണി’, ‘ഗജിനി’, ‘ലക്ഷ്യ’, ‘സ്‌പെഷല്‍ ചൗബീസ്’ തുടങ്ങിയ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)