നസ്രി ഫോൺ ലൗഡ്സ്‌പീക്കറിൽ ആണ്!! ഇന്റർവ്യൂവിനിടയ്ക്ക് നസ്രിയയെ വിളിച്ച ദുല്ഖറിന് സംഭവിച്ചത്, വീഡിയോ വൈറൽ

മലയാളികൾ ഏറെ ഇഷ്ടപ്പട്ട ഒരു സിനിമയാണ് ബാംഗ്ലൂർ ഡേയ്സ്, ദുല്ഖര് നസ്രിയ നിവിൻ പോളി കൂട്ട് കെട്ട് വളരെ മനോഹരമായിരുന്നു, പ്രേക്ഷകർ രണ്ടു കൈയും നീട്ടിയാണ് ആ സിനിമ സ്വീകരിച്ചത്. ദുൽഖരും നസ്രിയയും വളരെ…

മലയാളികൾ ഏറെ ഇഷ്ടപ്പട്ട ഒരു സിനിമയാണ് ബാംഗ്ലൂർ ഡേയ്സ്, ദുല്ഖര് നസ്രിയ നിവിൻ പോളി കൂട്ട് കെട്ട് വളരെ മനോഹരമായിരുന്നു, പ്രേക്ഷകർ രണ്ടു കൈയും നീട്ടിയാണ് ആ സിനിമ സ്വീകരിച്ചത്. ദുൽഖരും നസ്രിയയും വളരെ നല്ല സുഹൃത്തുക്കൾ ആണ്, ഒരു തമിഴ് ഇന്റർവ്യുവിന് എത്തിയ ദുല്ഖറിന് കിട്ടിയ പണിയായിരുന്നു നിവിൻപോളി അല്ലെങ്കിൽ നസ്രിയ. ഏതെങ്കിലും ഒരാളെ ഫോണിൽ വിളിക്കണം.
വേറെയൊന്നും പറയാതെ ഒരു പാട്ട് പാടി കൊടുക്കണം. ഇത് കേട്ട ദുല്ഖര് ഫോൺ എടുത്ത് നസ്രിയയെ വിളിച്ചു, ഫോൺ എടുത്തതും ദുൽഖർ പാട്ട് തുടങ്ങി.. തുടക്കം മാംഗല്യം തൻ താനാ നാ.. ചിരിയോടെ പാട്ട് കേട്ട് നിന്ന നസ്രിയ പിന്നീട് ദുല്ഖറിനൊപ്പം പാടാനും തുടങ്ങി. ”കുഞ്ഞി ഫോൺ ലൗഡ് സ്‌പീക്കറിൽ ആണ് തന്റെ പുതിയ ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായ ഇന്റർവ്യൂവിൽ നിന്നും വിളിക്കുകയാണെന്നും ദുൽഖർ പറഞ്ഞപ്പോഴാണ് നസ്രിയയ്ക്ക് കാര്യം മനസിലായത്.
സിനിമയ്ക്ക് അകത്തും പുറത്തും നല്ല സുഹൃത്തുക്കൾ ആണ് നസ്രിയയും ദുൽക്കറും നസ്രിയയെ ദുല്ഖര് കുഞ്ഞി എന്നാണ് വിളിക്കുന്നത്, തനിക്കു വളരെ ഇഷ്ട്ടപെട്ട പാട്ടാണെന്നും ദുൽഖർ തനിക്ക് വേണ്ടി പാടിയതിൽ സന്തോഷം ഉണ്ടെന്നും നസ്രിയ പറഞ്ഞു. പ്രിയ താരങ്ങളുടെ ഈ പാട്ടും കൂട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ദുല്ഖറിന്റെ ഭാര്യ അമാലും നസ്രിയയും വളരെ അടുത്ത  സുഹൃത്തുക്കൾ ആണ്

കടപ്പാട് :