താരപുത്രന്‍ ദുല്‍ഖര്‍ അങ്ങനെ പറഞ്ഞോ? വിശ്വസിക്കാന്‍ കഴിയില്ലെന്ന് ആരാധകര്‍..!!

അഭിനയ രംഗത്ത് പത്ത് വര്‍ഷം തികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. താര രാജാവ് മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാ…

അഭിനയ രംഗത്ത് പത്ത് വര്‍ഷം തികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. താര രാജാവ് മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാ രംഗത്തേക്ക് എത്തി.. തന്റേതായ കഴിവുകൊണ്ട് പിന്നീട് സിനിമയുടെ മറ്റ് മേഖലകളിലേക്ക് കൂടി എത്തിയ നടനാണ് അദ്ദേഹം. ഇപ്പോള്‍ നടനായും നിര്‍മ്മാതാവായും എല്ലാം തിളങ്ങുകയാണ് താരം. മലയാളത്തിന് പുറമെ ഇതര ഭാഷാചിത്രങ്ങളിലേയും സജീവ സാന്നിധ്യമായി തുടരുമ്പോഴും താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

 

സിനിമയില്‍ ഇത്രത്തോളം വളരുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് ദുല്‍ഖര്‍. സിനിമയിലുള്ള ഭാവി എന്താവുമെന്ന് അറിയില്ലെന്നും പ്രേക്ഷകര്‍ സ്വീകരിച്ചാലേ മുന്നോട്ട് പോകാന്‍ സാധിക്കു എന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… സിനിമയില്‍ ഞാനിത്രതന്നെ എത്തുമെന്ന് വിചാരിച്ചയാളല്ല. സത്യംപറഞ്ഞാല്‍, ഒരുപാട് പേടിയോടെയാണ് ഞാന്‍ സിനിമയില്‍ വന്നത്, ഭാവിയെന്താവുമെന്നറിയില്ല. ഇതൊരു കരിയറായി മാറ്റിയെടുക്കാന്‍ പറ്റുമോ എന്നത് എപ്പോഴും ആകാംക്ഷയുള്ള ചോദ്യമായിരുന്നു.

കാരണം ഇതെനിക്ക് സ്വയം തെരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയല്ലല്ലോ. പ്രേക്ഷകര്‍ സ്വീകരിച്ചാലേ നമുക്ക് മുന്നോട്ടുപോവാന്‍ പറ്റൂ. അങ്ങനെയൊക്കെ ഒരുപാട് പേടിച്ച് പേടിച്ച് ചെറിയ ചുവടുവെപ്പുകളിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. പക്ഷേ, എന്തും സ്വയം തെരഞ്ഞെടുക്കാനുള്ളൊരു സ്വാതന്ത്ര്യം എനിക്കെപ്പോഴും കിട്ടിയിരുന്നു, നോ പറയാനാണെങ്കില്‍പ്പോലും. സീനിയറായ ഒരു ഫിലിം മേക്കറാണെങ്കിലും ഞാന്‍ നോ പറഞ്ഞാല്‍, അവര്‍ എന്നോട് ഒരു വിരോധവുമില്ലാതെ അത് മനസിലാക്കുകയും എന്റെ മനസ്സില്‍ എത്രമാത്രം സിനിമയുണ്ടെന്ന് തിരിച്ചറിയുകയുമൊക്കെ ചെയ്തിട്ടുണ്ട്.

അങ്ങനെ ഒരുപാട് ഭാഗ്യങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരോടെല്ലാം എനിക്കൊരുപാട് നന്ദിയുണ്ട്. ഇപ്പോഴും എന്തുതരം സിനിമചെയ്യണമെന്ന് ചോദിച്ചാല്‍ എനിക്ക് മറുപടിപറയാന്‍ അറിയില്ല. പക്ഷേ, ഒരു ആശയം കേള്‍ക്കുമ്പോള്‍ അത് ഒറിജിനല്‍ ഐഡിയ ആണെന്നും നല്ല സിനിമയാവുമെന്നൊക്കെ തോന്നിയാണ് ഞാന്‍ മുന്നോട്ടുസഞ്ചരിക്കുന്നത്.