ഓടുന്ന ട്രെയിനിൽ വെച്ച് എല്ലാരും കാൺകെ ആണ് അർജുൻ അങ്ങനെ ചെയ്തത്!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദുർഗ്ഗാ കൃഷ്ണൻ. വിമാനം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ ചിത്രങ്ങളിൽ…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദുർഗ്ഗാ കൃഷ്ണൻ. വിമാനം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ ചിത്രങ്ങളിൽ അഭിനയിച്ചത്. അടുത്തിടെയാണ് താരം വിവാഹിതയായത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് വളരെ ലളിതമായ രീതിയിൽ ആണ് താരം വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ദുർഗ്ഗയും അർജുനും തമ്മിൽ വിവാഹിതർ ആയത്. ഇരുവരുടെയും വിവാഹത്തിന്റെ റിസപ്ഷന്റെയും വിഡിയോയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആരാധകർ ഏറെ ആഘോഷിച്ച ഒരു താരവിവാഹം കൂടിയാണ് ദുർഗ്ഗയുടേത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോൾ പരിപാടിയിലെ മത്സരാർത്ഥിയായ ഷിയാസുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ സംസാരങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് പ്രണയം ഉണ്ടെന്നു പറഞ്ഞു അർജുനും ഒത്തുള്ള ചിത്രം ദുർഗ്ഗ പങ്കുവെച്ചത്.

അധികം വൈകാതെ തന്നെ ഇരുവരുടെയും വിവാഹവാർത്തയാണ് ആരാധകർ അറിഞ്ഞത്. കഴിഞ്ഞ നാല് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ തങ്ങളുടെ പ്രണയത്തെ കുറിച്ച് ദുർഗ്ഗാ കൃഷ്ണൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഓടുന്ന ട്രെയിനിൽ വെച്ചാണ് അർജുൻ തന്നോട് പ്രണയം പറഞ്ഞത് എന്നാണു ദുർഗ്ഗാ പറഞ്ഞത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് കൈ മുറുക്കി പിടിച്ച് കൊണ്ട് എന്റെ കവിളത്ത് ഒരു ഉമ്മ തന്നിട്ടാണ് അർജുൻ ഐ ലവ് യു എന്ന് പറഞ്ഞത്. തിരിച്ചും ഇഷ്ട്ടം ആണെന്ന് അപ്പോൾ തന്നെ ഞാനും പറഞ്ഞു.

എന്നാൽ അപ്പോൾ അങ്ങനെ പറഞ്ഞത് ശരിക്കും പേടിച്ചിട്ടായിരുന്നു. അർജുൻ ഉമ്മ തന്നപ്പോൾ ആദ്യം ഞാൻ നോക്കിയത് പരിസരത്തേക്ക് ആയിരുന്നു. ആരെങ്കിലും അത് കണ്ടോ എന്ന് അറിയാന്. അന്ന് മുതൽ ഞങ്ങൾ പ്രണയിച്ച് തുടങ്ങി. ഞങ്ങളുടെ പ്രണയത്തിനു ഒരുപാട് പേരുടെ പിന്തുണ ഉണ്ടായിരുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെ ഒന്നിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഇരുവരും പറഞ്ഞു.