‘ഞാനിതുവരെ ഇട്ടിട്ടില്ല, ധ്യാന്‍ കാരണമാണ് ഇട്ടതെന്നും ദുര്‍ഗ കൃഷ്ണ

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ പ്രധാന വേഷത്തിലെത്തിയ ഉടല്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ധ്യാനിന്റേയും ദുര്‍ഗയുടേയും ഒരു അഭിമുഖ വീഡിയോയാണ് വൈറലാകുന്നത്. ഉടല്‍ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രമോഷന്‍ പരിപാടിക്കിടെ തന്നെ സ്ലീവ് ലെസ് ഇടാന്‍ കംഫര്‍ട്ടബിള്‍ ആക്കിയത് ധ്യാനാണെന്നാണ് ദുര്‍ഗ പറയുന്നത്.

ദുര്‍ഗ: എന്റെ മുഖത്ത് നോക്കിയാല്‍ റൊമാന്‍സ് വരില്ല.
ധ്യാന്‍: എനിക്ക് തറവാട്ടില്‍ പിറന്ന കുട്ടികളോടെ റൊമാന്‍സ് വരുള്ളു.
ദുര്‍ഗ: സ്ലീവ്‌ലെസ് ആയിരിക്കും ഉദ്ദേശിച്ചത്.
ഇതോടെയാണ് ദുര്‍ഗ എന്താണ് സംഭവമെന്ന് പ്രേക്ഷകരോട് വിശദീകരിച്ചത്. ധ്യാനിന്റെ പടത്തില്‍ ആദ്യത്തെ ദിവസം തനിക്ക് സ്ലീവ് ലെസ് ആയിരുന്നു. ഞാനൊട്ടും കംഫര്‍ട്ടബിള്‍ അല്ലായിരുന്നു സ്ലീവ് ലെസില്‍.

ഇതുവരെ ഇട്ടിട്ടില്ലായിരുന്നു. എനിക്കൊരു സ്റ്റാര്‍ട്ടിംഗ് കിട്ടിയത് ധ്യാന്‍ കാരണമാണ്. വീട്ടില്‍ സമ്മതിക്കില്ലായിരുന്നു. ഞാന്‍ ഇട്ടിട്ടുമില്ലായിരുന്നു. പക്ഷേ തറവാട്ടില്‍ പിറന്ന കുട്ടികള്‍ സ്ലീവ് ലെസ് ഇടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.
തറവാട്ടില്‍ പിറന്ന കുട്ടികള്‍ സ്ലീവ്‌ലെസ് ഇടില്ലെന്ന് ദുര്‍ഗ കൃഷ്ണ പറഞ്ഞുവെന്നാണ് സെറ്റില്‍ എല്ലാവരും പറഞ്ഞതെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

Previous article‘സീതാ രാമത്തിന്റെ ആദ്യ ടിക്കറ്റ് പ്രഭാസിന്; സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് താരം
Next articleസോഷ്യല്‍ മീഡിയ സഹായിച്ചു, 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ അമ്മയെ കണ്ടെത്തി