ദുര്‍ഗയുടെ ലിപ് ലോക്ക്; നട്ടെല്ലിന്റെ ബലം ചോദിച്ചവരോട് ഭര്‍ത്താവ് അര്‍ജുന് പറയാനുള്ളത്

സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ പലപ്പോഴും പഴികേള്‍ക്കേണ്ടി വരുന്നവരാണ് നടിമാര്‍. നടിമാര്‍ മാത്രമല്ല, ചിലപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും അച്ഛനമ്മമാരുമൊക്കെ സോഷ്യല്‍ മീഡിയ അക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ നടി ദുര്‍ഗ കൃഷ്ണയ്ക്ക് എതിരെയും സോഷ്യല്‍…

സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ പലപ്പോഴും പഴികേള്‍ക്കേണ്ടി വരുന്നവരാണ് നടിമാര്‍. നടിമാര്‍ മാത്രമല്ല, ചിലപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും അച്ഛനമ്മമാരുമൊക്കെ സോഷ്യല്‍ മീഡിയ അക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ നടി ദുര്‍ഗ കൃഷ്ണയ്ക്ക് എതിരെയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ദുര്‍ഗ നായികയായി അഭിനയിക്കുന്ന കുടുക്ക് 2025 എന്ന സിനിമയുടെ ടീസറാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചിത്രത്തില്‍ നായകനുമായി ലിപ് ലോക് രംഗങ്ങള്‍ ദുര്‍ഗയ്ക്ക് ചെയ്യേണ്ടി വന്നിരുന്നു. മാത്രമല്ല, ചില ഇന്റിമേറ്റ് രംഗങ്ങളും ഉണ്ട്. ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ രംഗങ്ങള്‍ കണ്ടതോടെയാണ് ചില സദാചാരവാദികള്‍ വിമര്‍ശനവുമായി എത്തിയത്.

നടിയിങ്ങനെ അഭിനയിക്കുന്നത് ഭര്‍ത്താവിന് നട്ടെല്ല് ഇല്ലാത്തത് കൊണ്ടല്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ അഭിപ്രായം. മാത്രമല്ല ദുര്‍ഗയ്ക്കും കുടുംബത്തിനുമെതിരെ വലിയ സൈബര്‍ അക്രമണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് ദുര്‍ഗയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയണ് സിനിമാ നിര്‍മാതാവും ദുര്‍ഗയുടെ ഭര്‍ത്താവുമായ അര്‍ജുന്‍ രവീന്ദ്രന്‍.

‘വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുര്‍ഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാന്‍ ഉള്ള കോമണ്‍ സെന്‍സ് ഉള്ളത് കൊണ്ടും കേവലം ഒരു ലിപ് ലോക്കിന്റെ പേരില്‍ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകല്‍ മാന്യന്‍മാര്‍ക്കും കുലസ്ത്രീകള്‍ക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നല്‍കുന്നു’ എന്നാണ് അര്‍ജുന്‍ പറഞ്ഞിരിക്കുന്നത്.

ചിത്രത്തിലെ രംഗങ്ങളെച്ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കള്‍ പൊട്ടുമ്പോള്‍ അത് ദുര്‍ഗ്ഗ എന്ന അഭിനേത്രിക്ക് മാനസികമായി വിഷമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധവും വ്രണങ്ങളും തന്നെയും തന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും അര്‍ജുന്‍ വ്യക്തമാക്കി.

ദുര്‍ഗ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ചിത്രത്തിന്റെ സംവിധായകനായ ബിലഹരിയും നായകന്‍ കൃഷ്ണശങ്കറും രംഗത്തെത്തിയിരുന്നു.