ഷൈനി എന്ന കഥാപാത്രം എന്നെ വിട്ടുപോയില്ല…! ഒരുപാട് കഷ്ടപ്പെട്ടു..! ദുര്‍ഗ കൃഷ്ണയുടെ അനുഭവം..!

വിമാനം എന്ന സിനിമയിലൂടെയാണ് ദുര്‍ഗ കൃഷ്ണ അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ചത്. പത്തോളം സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ എത്തിയ താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഉടല്‍ ആണ്. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, എന്നിവരോടൊപ്പം ഒരു പ്രധാന കഥാപാത്രമായാണ് താരം ഈ സിനിമയില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ സിനിമയിലെ കഥാപാത്രം തന്നെ കുറേ നാളത്തേക്ക് വിട്ടുപോയില്ല എന്നും അത് ജീവിതത്തില്‍ ഉണ്ടാക്കിയ മറ്റ് കാര്യങ്ങളെ കുറിച്ചും ദുര്‍ഗ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഈ സിനിമ ചെയ്ത് ഇറങ്ങിയപ്പോള്‍ തനിക്ക് എല്ലാവരോടും ദേഷ്യമായി. ഭര്‍ത്താവ് അടുത്തിരിക്കുന്നത് പോലും ഇഷ്ടമല്ലാതായി. ഡിപ്രഷന്‍ വന്നു. ആരേയും വേണ്ടാതായി.. ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്നെ ആര്‍ക്കും ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. ഈ സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ മറ്റൊരാളായി മാറി.. ദേഷ്യം കൂടി ഒരാളെ തല്ലേണ്ടി വന്നു..

ഉടല്‍ എന്ന സിനിമയിലെ ഷൈനി എന്ന കഥാപാത്രത്തില്‍ നിന്ന് ഇറങ്ങാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഈ അവസ്ഥയില്‍ നിന്ന ഓവര്‍കം ചെയ്യാനാണ് താന്‍ മുടി വെട്ടിയതും പുതിയ ലുക്ക് സ്വീകരിച്ചത് എന്നും താരം പറയുന്നു. ഇപ്പോഴത് മാറി.. ഇത് എനിക്ക് ആദ്യത്തെ അനുഭവമാണ്.. ആ കഥാപാത്രത്തില്‍ ഞാന്‍ അത്ര ഇറങ്ങിച്ചെന്നും എന്നും ദുര്‍ഗ പറയുന്നു.. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.

ഉടല്‍ എന്ന സിനിമയിലെ ഷൈനി എന്ന കഥാപാത്രത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നാണ് താന്‍ അഭിനയിച്ചത് എന്നാണ് ദുര്‍ഗ വ്യക്തമാക്കുന്നത്. അതേസമയം, ഇന്ദ്രന്‍സ് നെഗറ്റീവ് റോളില്‍ എത്തുന്ന സിനിമ കൂടിയായത് കൊണ്ട് പ്രേക്ഷകര്‍ വലരെ ആകാംക്ഷയോടെയാണ് ഉടല്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നത്.

Previous articleപെണ്‍കുട്ടിയെ അപമാനിച്ചതല്ല..! കുട്ടിക്ക് ലജ്ജ ഉണ്ടായിരുന്നു..! ന്യായീകരണവുമായി സമസ്ത..!
Next articleജനാര്‍ദ്ദനനെ വെച്ച് ആദ്യ ഷോട്ട്..! ചിത്രം വിജയിക്കും എന്ന അന്ധവിശ്വാസം..!