ഞാന്‍ ചവിട്ടിയപ്പോള്‍ ഇന്ദ്രന്‍സേട്ടന്‍ ചുരുണ്ടു കൂടി..! വേദനകൊണ്ട്..! നടി ദുര്‍ഗയുടെ കുറിപ്പ്

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഉടല്‍. സിനിമ ഇന്ന് റിലീസാകാനിരിക്കെ, സിനിമയെ കുറിച്ച് നടി ദുര്‍ഗ കൃഷ്ണ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമയില്‍…

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഉടല്‍. സിനിമ ഇന്ന് റിലീസാകാനിരിക്കെ, സിനിമയെ കുറിച്ച് നടി ദുര്‍ഗ കൃഷ്ണ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളെ കുറിച്ചാണ് നടി പറഞ്ഞിരിക്കുന്നത്. ദുര്‍ഗ നായികയായി എത്തുന്ന ഈ സിനിമയില്‍ ഇന്ദ്രന്‍സും ധ്യാന്‍ ശ്രീനിവാസനും മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് എത്തുന്നു. സിനിമയില്‍ ഷൈനി എന്ന കഥാപാത്രത്തെയാണ് ദുര്‍ഗ കൃഷ്ണ അവതരിപ്പിച്ചത്.

സിനിമ ഇന്ന് തീയറ്ററുകളില്‍ റീലിസിനിരിക്കെയാണ് നടിയുടെ സിനിമയെ കുറിച്ചുള്ള കുറിപ്പ് വൈറലായി മാറുന്നത്. സിനിമയുടെ ഷൂട്ടിംഗ് ദിനങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ് എന്നാണ് നടി പറയുന്നത്. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ ഞാന്‍ സിനിമയില്‍ ചാച്ചന്‍ എന്നാണ് വിളിക്കുന്നത്… പിന്നീട് ലൊക്കേഷനിലും അദ്ദേഹത്തെ അങ്ങനെ തന്നെ വിളിക്കാന്‍ തുടങ്ങി എന്നാണ് ദുര്‍ഗ കുറിയ്ക്കുന്നത്. പിന്നീട് ഇന്ദ്രന്‍സിന്റെ കഥാപാത്രവുമായി നേരിട്ട് എറ്റുമുട്ടുന്ന രംഗങ്ങള്‍ സിനിമയില്‍ ഉണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ ഇന്ദ്രന്‍സിന് കൊള്ളുമായിരുന്നു എന്നും നടി പറയുന്നു. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്.

ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത് എന്നാണ് ഇന്ദ്രന്‍സിന്റെ അര്‍പ്പണബോധത്തെ കുറിച്ച് ദുര്‍ഗ പറയുന്നത്. നമ്മള്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ രതീഷ് രഘുനന്ദന് ഈ സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നിരുന്നു. അതില്‍ സിനിമയിലെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ.. എന്ന് നടി ചോദിക്കുന്നു.

കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അതെന്റെ കടമയുമാണ്. ഗോകുലം മൂവീസിന്റെ ഈ ചിത്രത്തിന് നിങ്ങള്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.. എന്ന് കുറിച്ചുകൊണ്ടാണ് ദുര്‍ഗ ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അതുപോലെ സിനിമ കഴിഞ്ഞിട്ടും ആ കഥാപാത്രം തന്നെ വിട്ടുപോയില്ലെന്ന് നടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ അത്രയും ഇറങ്ങിച്ചെന്ന് ചെയ്ത കഥാപാത്രമാണ് ഉടലിലേത് എന്നും താരം പറഞ്ഞിരുന്നു. ലോക്കേഷനില്‍ വെച്ചുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ദുര്‍ഗ സിനിമയെ കുറിച്ചുള്ള ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.